Latest NewsIndia

ജയലളിതയുടെ സ്വത്തുക്കൾ കേട്ടാൽ കണ്ണ് തള്ളും, പുറത്തുവന്നത് മഞ്ഞുമലയുടെ ഒരംശം മാത്രം, വെളിപ്പെടാത്ത സ്വത്തുക്കൾ വിദേശത്തും

അതിന് പുറമെ റോയല്‍ വാലി ഫ്‌ളോറിടെക് എസ്‌ക്‌പോര്‍ട്‌സില്‍ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുവിവരങ്ങൾ പണ്ടും വിവാദവിഷയങ്ങളാണ്. കണക്കിൽ പെടാത്ത പല സ്വത്തുക്കളും ജയലളിതക്കുണ്ടെന്നാണ് വിലയിരുത്തൽ. ബാങ്കുകളില്‍ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേത് വേറെ. ജയ പബ്ലിക്കേഷന്‍സില്‍ 21.50 കോടി, ശശി എന്റര്‍പ്രൈസസില്‍ 20 ലക്ഷം, കോടനാട് എസ്റ്റേറ്റില്‍ 3.13 കോടി എന്നിവയാണ് ഓഹരി പങ്കാളിത്തം. അതിന് പുറമെ റോയല്‍ വാലി ഫ്‌ളോറിടെക് എസ്‌ക്‌പോര്‍ട്‌സില്‍ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്

ജയലളിതയ്ക്ക്. കൂടാതെ ഗ്രീന്‍ ടീ എസ്റ്റേറ്റില്‍ 2.20 കോടി രൂപയുടെ ഓഹരി പങ്കാളിത്തവും. 21280 ഗ്രാം സ്വര്‍ണം അവരുടെ കൈവശമുണ്ടായിരുന്നു, കൂടാതെ 1250 കിലോ വെള്ളിയും. എന്നാല്‍ ഈ ആഭരണങ്ങള്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ ട്രഷറിയിലാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികളായപ്പോള്‍ കോടതി കണ്ടുകെട്ടിയവയാണിത്. 42.25 ലക്ഷം രൂപയുടെ വാഹനങ്ങള്‍ അവര്‍ക്കുണ്ട്. കണക്കറ്റ സ്വത്തുക്കൾ കൈക്കലാക്കാൻ തോഴി ശശികലയും കൂട്ടരും ശ്രമിച്ചതും ആണ്. എന്നാൽ സുപ്രധാനവിധിയുമായി മദ്രാസ് ഹൈക്കോടതി എത്തിയതോടെ തിരിച്ചടി നേരിട്ടത് മന്നാർഗുഡി മാഫിയക്കാണ്.

ജയലളിതയുടെ തോഴി ശശികല സ്വയം അടുത്ത അവകാശിയായി അവരോധിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർ അനധികൃത സ്വത്തു കേസിൽ ജയിലിൽ ആകുന്നത്. ഇപ്പോൾ കോടതി വിധി വന്നതോടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനും അറുതിയായി.ഭൂമി, കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍ എന്നിവയടക്കം 113 കോടിയുടെ ആസ്തിയാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയലളിത വെളിപ്പെടുത്തിയത്.

എന്നാല്‍ സ്വദേശത്തും വിദേശത്തുമായി വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹൈദരാബാദില്‍ 14.50 ഏക്കര്‍ ഭൂമി, കാഞ്ചീപുരം ചെയ്യൂര്‍ ഗ്രാമത്തില്‍ 3.43 ഏകര്‍ കൃഷിഭൂമിയും ജയലളിതയ്ക്കുണ്ട്.ചെന്നൈ ജെമിനി പാലത്തിന് സമീപവും മന്ദവേലി സെന്റ് മേരീസ് റോഡിലും ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലും അവര്‍ക്ക് സ്ഥലവും കെട്ടിടങ്ങളുമുണ്ട്.ചെന്നൈ പോയസ് ഗാര്‍ഡനിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. എന്തായാലും നാളുകള്‍ നീണ്ട ഒരു പ്രശ്‌നത്തിനാണ് ഇപ്പോള്‍ കോടതി വിധിയോടെ അറുതിയായിരിക്കുന്നത്.

ഇതിലൊക്കെ ഉപരി ഊട്ടി കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകത്തിനും കവര്‍ച്ചയ്ക്കുമിടെ ജയലളിതയുടെ സ്വത്തുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ നഷ്ടമായെന്നാണ് വിവരം.എന്നിരുന്നാലും 1000കോടിയില്‍ പരം സ്വത്ത് ജയലളിതയ്ക്ക് ഉണ്ടെന്നാണ് കണക്ക്. ജീവിച്ചിരുന്ന കാലത്തും മരണശേഷവും ഒരുപാട് നിഗൂഢതകളുടെ മാറാലകൾ അവശേഷിപ്പിച്ചാണ് ജയലളിത എന്ന രാഷ്ട്രീയക്കാരി പോയത് തിരശീലക്കപ്പുറത്തേക്കു പോയത്. അഴിമതിക്ക് പേരുകേട്ട ഇവരുടെ കാലത്ത് പലയിടങ്ങളിലായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുകയായിരുന്നു.

എവിടെയൊക്കെ ജയലളിതയ്ക്ക് സ്വത്തുണ്ടെന്ന കാര്യം അധികമാർക്കും അറിവു പോലുമില്ല. അഴിമതിയിലൂടെ ജയ സമ്പാദിച്ചു കൂട്ടിയ നിധിക്ക് തൂല്യമായ സ്വത്തുക്കളുടെ പേരിൽ തമ്മിലടിക്കുകയാണ് ഒരു പറ്റം ആളുകൾ. ജയയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റാണ് ഇപ്പോഴത്തെ ദുരൂഹതകളുടെ കേന്ദ്രം. മരിക്കുന്നതിനുമുമ്പ് ജയലളിത വിൽപ്പത്രം തയ്യാറാക്കിയിരുന്നതായി പറയുണ്ടെങ്കിലും ഇത് എവിടെയാണെന്ന് ഇന്നും നിഗൂഢമാണ്. എ.ഐ.എ.ഡി.എം.കെ.യോ ശശികലയോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടുമില്ല.

‘വേദനിലയം സ്മാരകമാക്കില്ല , പകരം..​’ ദീപ ജയകുമാര്‍ പ്രതികരിക്കുന്നു

ജയലളിതയുടെ ചെന്നൈ പോയസ് ഗാർഡനിലെ വീടായ വേദനിലയവും സുഖവാസകേന്ദ്രമായ കോടനാട് എസ്റ്റേറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവർക്ക് കണ്ണുണ്ടായിരുന്നു. എന്നാൽ, ജയലളിത ഇവ ഓരോന്നിനും അവകാശികളെ കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ വിൽപ്പത്രം ലഭിക്കണം. 2016-ലെ ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ജയലളിത കോടനാട് എസ്റ്റേറ്റിന്റെ വിവരം സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നില്ല.

എന്നാൽ, അതിനുമുമ്പ് മത്സരിച്ചപ്പോൾ സ്വത്തുക്കളുടെ കൂട്ടത്തിൽ കോടനാട് എസ്റ്റേറ്റുമുണ്ടായിരുന്നു. വിൽപ്പത്രം ലഭിച്ചാൽമാത്രമേ ഇക്കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ. ഇതിനിടെയാണ് സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതി നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button