KeralaLatest NewsIndia

എംപി വീരേന്ദ്ര കുമാറിന്റെ ജീവിതം ഒരു നീണ്ട കാലഘട്ടത്തിലെ ചരിത്രം കൂടിയാണ്: കുമ്മനം രാജശേഖരൻ, ആദരാഞ്ജലികളുമായി പ്രമുഖർ

അധികാര മോഹങ്ങൾക് അടിമപ്പെടാതെ താൻ ഉയർത്തിപ്പിടിച്ച ആശയാദര്ശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച രാഷ്ട്രീയ നേതാവിനെയാണ് എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടുകൂടി നഷ്ടമായത്.

രാഷ്‌ട്രീയം, സാഹിത്യം, പ്രസാധനം, പ്ലാന്റേഷന്‍ എന്നിങ്ങനെ പരസ്‌പരബന്ധമില്ലാത്ത വ്യത്യസ്‌ത മണ്ഡലങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോയ ബഹുമുഖപ്രതിഭയെന്നു വിശേഷിപ്പിക്കാം എം.പി.വീരേന്ദ്രകുമാറിനെ. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. അധികാര മോഹങ്ങൾക് അടിമപ്പെടാതെ താൻ ഉയർത്തിപ്പിടിച്ച ആശയാദര്ശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച രാഷ്ട്രീയ നേതാവിനെയാണ് എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടുകൂടി നഷ്ടമായത്.

പരിസ്ഥിതി വിഷയങ്ങളിൽ അഗാധമായ അറിവ് നേടുകയും , നേടിയ അറിവുകൾ സ്വജീവിതത്തിൽ ഫലപ്രദമായി പ്രയോഗവൽക്കരിക്കുകയും ചെയ്തു.

വനം വകുപ്പ് മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞത് പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നത്. കേരള രാഷ്ട്രീയ മണ്ഡലത്തിൽ എന്നെന്നും മിന്നിത്തിളങ്ങിയ ഉജ്വല വ്യക്തിത്വമായിരുന്നു.
പത്ര പ്രവർത്തക രംഗത്തും സാഹിത്യ രചനയിലും ഉള്ള തന്റെ കഴിവുകൾ വിജയകരമായി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ജീവിതം ഒരു നീണ്ട കാലഘട്ടത്തിലെ ചരിത്രം കൂടിയാണ്.

പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും ഉറച്ച മനസ്സോടെ നേരിടുവാൻ അദ്ദേഹം ആർജവം കാട്ടി.

സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായി പ്രശോഭിച്ചു.

ആ ദീപ്ത സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

(കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തെ അവസാനമായി സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇതോടൊപ്പം പങ്കുവെക്കുന്നു ) കുമ്മനം ഇങ്ങനെയാണ് അദ്ദേഹത്തെ ഓർമ്മിക്കുന്നത്. 1987ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്‌. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്‌ഥാനം രാജിവെക്കുകയും ചെയ്‌തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട്‌ തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-09 കാലത്ത്‌ പാര്‍ലമെന്റ്‌ അംഗമായും സേവനമനുഷ്‌ഠിച്ചു.

2016, 2018 വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി. ലോക്‌ താന്ത്രിക്‌ ജനതാദള്‍ സ്‌ഥാപക നേതാവാണ്‌.മാതൃഭൂമി പ്രിന്റിങ്‌ ആന്‍ഡ്‌ പബ്ലിഷിങ്‌ കമ്ബനിയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമാണ്‌. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്ബര്‍, പി.ടി.ഐ ഡയറക്‌ടര്‍, പ്രസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ ട്രസ്‌റ്റി, ഇന്റര്‍ നാഷനല്‍ പ്രസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മെമ്ബര്‍, കോമണ്‍വെല്‍ത്ത്‌ പ്രസ്‌ യൂനിയന്‍ അംഗം, വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്ബര്‍. 1992-93, 2003-04, 2011 -12 കാലയളവില്‍ പി.ടി.ഐ ചെയര്‍മാനും 2003-2004 ല്‍ ഐ.എന്‍.എസ്‌ പ്രസിഡന്റുമായിരുന്നു.പ്രമുഖര്‍ അനുസ്‌മരിക്കുന്നു

കേരളാ രാഷ്‌ട്രീയത്തിലെ പ്രതിഭയേറിയ
നേതാവിനെ നഷ്‌ടമായി
– എ.കെ. ആന്റണി

ഏറെ ബഹുമാനിച്ച ആത്മാര്‍ഥതയുള്ള
നേതാവ്‌
– ഉമ്മന്‍ ചാണ്ടി

പാരിസ്‌ഥിതിക പോരാട്ടങ്ങള്‍ക്ക്‌
പ്രാമുഖ്യം നല്‍കിയ വ്യക്‌തിത്വം
– മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇതിഹാസത്തെ നഷ്‌ടമായി
– ശശി തരൂര്‍ എം.പി.

പാര്‍ലമെന്ററി രംഗത്തു സവിശേഷമായ
സംഭാവനകള്‍ നല്‍കിയ വ്യക്‌തിത്വം
– എന്‍.കെ. പ്രേമചന്ദ്രന്‍

സോഷ്യലിസ്‌റ്റ് പാരമ്പര്യം പ്രവൃത്തിയിലൂടെ
ഉയര്‍ത്തിപ്പിടിച്ച നേതാവ്‌
– എ. വിജയരാഘവന്‍

ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍
ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്‌റ്റ്
നേതാവായിരുന്നു
– കെ.കെ. ശൈലജ

shortlink

Related Articles

Post Your Comments


Back to top button