KeralaLatest NewsNews

കവര്‍ച്ചാശ്രമം : ലേഡീസ് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍

പാലക്കാട് : കവര്‍ച്ച ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. വാളയാര്‍ സ്റ്റേഷന്‍ പരിധിയില്‍ കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകന്‍ പി.എം. ജോണ്‍ (71) ആണ് കൊല്ലപ്പെട്ടത്.

Read Also :  ലോകത്തിലെ ഏറ്റവും ശക്തരായ 5 സൈന്യങ്ങള്‍; ഇന്ത്യയുടെ സ്ഥാനം അറിയാം

ഇന്നലെ അര്‍ധരാത്രി 12 മണിയോടെ കോമ്പൗണ്ടില്‍ കള്ളന്‍ കയറുകയും മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചെന്നുമാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്നു രാവിലെയാണ് ഇയാള്‍ മരിച്ചത്. ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഇല്ലായിരുന്നെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button