Latest NewsNewsTechnology

സോണി പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേയോടു കൂടിയ ബ്രാവിയ എക്‌സ് 8000 എച്ച്, എക്‌സ് 7500 എച്ച് തുടങ്ങിയ തങ്ങളുടെ ഏറ്റവും പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. അടുത്ത തലമുറയില്‍പ്പെട്ട ഈ ടി.വികള്‍ വികസന പ്രക്രിയയുടെ കാതല്‍ ഘടകങ്ങളായി സോണി സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗതവും ജീവന്‍ തുടിക്കുന്നതുമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. പുതിയ സാങ്കേതിക വിദ്യകളോടൊപ്പം കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ഉള്ളടക്കങ്ങള്‍ നല്‍കിക്കൊണ്ട് രണ്ട് 4കെ റെസൊലൂഷനുകളില്‍ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും ആഴത്തിലുള്ള ദൃശ്യാനുഭവം ഈ ടെലിവിഷനുകള്‍ നല്‍കും

എക്‌സ് 8000 എച്ച് ശ്രേണിയ്ക്ക് വേണ്ടിയുള്ള 216 സെ.മീ (85), 189 സെ.മീ. (75), 165 സെ.മീ (65), 140 സെ.മീ (55), 123സെ.മീ (49), 108 സെ.മീ (43) എന്നിങ്ങനെയും എക്‌സ് 7500 എച്ച് ശ്രേണിക്കുവേണ്ടി 140 സെ.മീ (55), 123 സെ.മീ (49), 108 സെ.മീ (43) എന്നിങ്ങനെയും ലഭ്യമായ സോണിയുടെ പുതിയ 4കെ എച്ച്ഡിആര്‍ ടി.വികള്‍. കളര്‍ സ്‌പെക്ട്രം വിപുലമാക്കിക്കൊണ്ട് ട്രിലുമിനോസ് ശക്തിപകരുന്ന 4 കെ എച്ച്ഡിആര്‍ പിക്ചര്‍ പ്രോസ്സസറായ എക്‌സ്1 കൂടുതല്‍ സ്വാഭാവികവും കൃത്യവുമായ കളറുകള്‍ നിര്‍മ്മിക്കുന്നതിന് എല്ലാ ചിത്രങ്ങളിലെയും ഡേറ്റ വിശകലനം ചെയ്ത് പരമ്പരാഗത ടെലിവിഷനേക്കാള്‍ കൂടുതല്‍ കളര്‍ പുനരുല്‍പ്പാദിപ്പിക്കുന്നു, അങ്ങനെ ചിത്രങ്ങള്‍ റിയല്‍ ലൈഫിനോട് കൂടുതല്‍ അടുക്കുന്നു.

ഡോള്‍ബി വിഷനോടു കൂടിയ പുതിയ ബ്രാവിയ എക്‌സ് 8000 എച്ച് ശ്രേണി ആകര്‍ഷകമായ ഹൈലൈറ്റുകള്‍, ഡീപ്പര്‍ ഡാര്‍ക്ക്‌സ്, തിളക്കമാര്‍ന്ന വര്‍ണ്ണങ്ങള്‍ എന്നിവയാല്‍ നിങ്ങളുടെ വീട്ടില്‍ സീനുകള്‍ ജീവസ്സുറ്റതാക്കുന്ന ആഴത്തിലുള്ളതും ആകര്‍ഷകവുമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുന്ന ഒരു എച്ച്ഡിആര്‍ പ്രതിവിധിയാണ്. ഡോള്‍ബി അറ്റ്‌മോസിന്റെ സഹായത്താല്‍ പുതിയ ബ്രാവിയ എക്‌സ് 8000 എച്ച് 4കെ ടെലിവിഷനുകളില്‍ യഥാര്‍ത്ഥ ബഹു-മാനങ്ങളിലുള്ള ശബ്ദാനുഭവം ലഭിക്കുന്നതിന് മുകളില്‍ ചലിക്കുന്ന വസ്തുക്കള്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍ സാധ്യത സൃഷ്ടിച്ചുകൊണ്ട് ശബ്ദം മുകളില്‍നിന്നും വശങ്ങളില്‍നിന്നും വരുന്നു. എക്‌സ് 7500 എച്ച് ശ്രേണിയിലുള്ള ബാസ് റിഫ്‌ളെക്‌സ് സ്പീക്കര്‍ മൂവികള്‍, സ്‌പോര്‍ട്‌സ്, സംഗീതം എന്നിവയ്ക്ക് കൂടുതല്‍ അനുയോജ്യമായ ആഴത്തിലുള്ള ലോ-എന്‍ഡ് ശബ്ദം പ്രദാനം ചെയ്യുന്നു. പരിധിയില്ലാത്ത വിനോദത്തിന് ഗൂഗിള്‍ അസിസ്റ്റന്റിനാല്‍ ശക്തിപകരുന്ന ഹാന്‍ഡ്‌സ് ഫ്രീ വോയ്‌സ് സെര്‍ച്ചോടു കൂടിയ ആന്‍ഡ്രോയ്ഡ് ടി.വി. വിപുലീകരിച്ച വോയ്‌സ് കണ്‍ട്രോള്‍ ഫംഗ്ഷനുകള്‍ ലൈവ് ടി.വി., ആപ്പുകള്‍, ഹാന്‍ഡ്-ഫ്രീ ആയി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഇഷ്ടപ്പെട്ട മൂവികള്‍ സെര്‍ച്ച് ചെയ്ത് കാണുക, സ്‌പോര്‍ട്‌സ് സ്‌കോറുകള്‍, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ എന്നിവയ്ക്ക് സ്‌ക്രീനില്‍ ഉത്തരം ലഭ്യമാക്കുക, നിങ്ങളുടെ ടി.വി., നിങ്ങളുടെ വീടുപോലും നിയന്ത്രിക്കുക – എല്ലാം നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്. കനം കുറഞ്ഞ കൂടുതല്‍ വൃത്താകാരത്തിലുള്ള രൂപകല്‍പ്പന, ഒപ്പം ബില്‍റ്റ്-ഇന്‍ വോയ്‌സ് കണ്‍ട്രോള്‍ മൈക്രോഫോണും പരിഷ്‌കൃത ബട്ടണ്‍ ലേയൗട്ടും ഉപഭോക്തൃ സൗഹൃദ അനുഭവം പ്രദാനം ചെയ്യുന്നു.

പുതുതായി അവതരിപ്പിച്ച സോണിയുടെ എക്‌സ് 8000 എച്ച്, എക്‌സ് 7500 എച്ച് എന്നീ രണ്ട് മോഡലുകളും ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും, പ്രമു ഇലക്‌ട്രോണിക് സ്റ്റോറുകളിലും, ഇ-കോമേഴ്‌സ് പോര്‍ട്ടലുകളിലും ലഭ്യമാണ്. 85എക്‌സ് 8000 എച്ച് ആകര്‍ഷക വിലയായ 5,99,990 രൂപയ്ക്ക് ലഭിക്കുന്നു, 65എക്‌സ് 8000 എച്ച്‌ന് 1,39,990 രൂപ വിലയും, 55എക്‌സ് 7500 എച്ച് പുറത്തിറങ്ങുന്നത് 79,990 രൂപയ്ക്കും ആയിരിക്കും. ബാധകമായ ഉപാധികളിലും വ്യവസ്ഥകളിലും നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിന്‌മേല്‍ ഉപഭോക്താക്കള്‍ക്ക് 5% കാഷ്ബാക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button