Latest NewsNewsIndia

ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും ഐക്യം നില നിര്‍ത്തിയാല്‍ കൊവിഡിനെതിരായ യുദ്ധം അനായാസേന ജയിക്കാമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കാര്യങ്ങളെ വക്രദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറുപടിയില്ലെന്നും അമിത് ഷാ പറഞ്ഞു.

Read also: സംസ്ഥാനത്ത് രോ​ഗവ്യാപനം വളരെ കുറവാണ്: ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാലും ജനങ്ങള്‍ കോവിഡിനെതിരായ ജാ​ഗ്രത കൈവിടരുതെന്ന് ഇ പി ജയരാജന്‍

രാജ്യത്ത് കോവിഡ് മരണനിരക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രധാനമന്ത്രി തീരുമാനങ്ങളെടുക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവിനെക്കുറിച്ച്‌ ചിലര്‍ അപവാദം പ്രചരിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് യാത്രാച്ചെലവ് വഹിക്കുന്നത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലടക്കം അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button