KeralaLatest NewsNews

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1.80 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.80 ലക്ഷം കടന്നു. ഇതുവരെ 5,144 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 2940 പുതിയ കോവിഡ് രോഗികളും 99 മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് കേസുകള്‍ 65,168 ആയി. 2197 പേര്‍ മരിച്ചു. 856 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ ഇവിടെ ആകെ കേസുകള്‍ 21,184 ആയി. ഡല്‍ഹിയില്‍ 1163 പുതിയ കേസുകളും 18 മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇവിടെ ആകെ 18,549 രോഗികളാണുളളത്.

Tags

Related Articles

Post Your Comments


Back to top button
Close
Close