Latest NewsNewsInternational

റഷ്യയിൽ രോഗ വ്യാപനം രൂക്ഷം; മരണ സംഖ്യയിൽ വൻ കുതിപ്പ്

മോസ്കോ: റഷ്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. മരണ സംഖ്യയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ പ്രതിദിന മരണം 170 നകത്ത് നിന്നിരുന്നു. എന്നാല്‍, ഇന്നലെ ഇത് ഒറ്റയടിയ്ക്ക് 232 ആയി. രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത്. ദിനവും 8000 ത്തിലധികം പേര്‍ക്കാണ് റഷ്യയില്‍ രോഗം ബാധിക്കുന്നത്. രോഗികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കാറായി. മരണം – 4,374.

ബ്രസീലില്‍ പ്രതിദിനം 1000ത്തിലധികം പേരാണ് മരിക്കുന്നത്. ആകെ മരണത്തില്‍ ലോകത്ത് ആറാമതാണ് ബ്രസീല്‍. നാല് ലക്ഷത്തിലധികം പേര്‍ ചികിത്സയിലാണ്. ആകെ മരണം 26,764. ആശ്വസിക്കാനായിട്ടില്ലെങ്കിലും അമേരിക്കയില്‍ രോഗവ്യാപനത്തിനും മരണത്തിനും നേരിയ കുറവ് കൈവന്നിട്ടുണ്ട്. പ്രതിദിന മരണം 1000ത്തിന് താഴെയാണ്. എന്നാല്‍, സമ്ബദ്‌വ്യവസ്ഥ പെട്ടെന്ന് തുറക്കുന്നത് രാജ്യത്തിന് വിനയായേക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

രോഗികള്‍ 17 ലക്ഷത്തിലധികം. മരണം 1.3 ലക്ഷം.

 ലോകത്താകെ മരണം – 3.62 ലക്ഷം

 രോഗികള്‍ – 59 ലക്ഷം

 ഭേദമായവര്‍ – 25 ലക്ഷം

 കൊവിഡ് വ്യാപനം രൂക്ഷമാകാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബള്‍ഗേറിയയില്‍ എത്തുന്നവര്‍ ജൂണ്‍ ഒന്ന് മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടെന്ന് ബള്‍ഗേറിയന്‍ സര്‍ക്കാര്‍.

 നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനൊരുങ്ങി തായ്‌ലാന്‍ഡ്.

 ചൈനയില്‍ ജൂണ്‍ 30 വരെ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക്. രാജ്യത്ത് ഇന്ന് പുതിയ കേസുകളില്ല.

 കൊളംബിയയില്‍ ജൂലായ് വരെ ദേശീയ ക്വാറന്റൈന്‍ നടപ്പിലാക്കും.

 അല്‍ജീരിയയില്‍ ജൂണ്‍ 13 വരെ ഭാഗിക ലോക്ക്‌ഡൗണ്‍.

 ദക്ഷിണ കൊറിയയില്‍ 58 പുതിയ കേസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button