KeralaLatest NewsIndia

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി

സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാ ദനക്കേസില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി.2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല.

കേസില്‍ കഴമ്പുണ്ടെന്നും തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വത്ത് തന്റെ മാതാപിതാക്കള്‍ വഴി കൈമാറി ലഭിച്ചതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും. പദവി ദുരുപയോാഗം ചെയ്ത് 65 ലക്ഷം രൂപ തച്ചങ്കരി സമ്പാദിച്ചെന്നാണ് കേസ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button