Latest NewsKeralaNews

ബെ​ഹ്‌​റയ്ക്ക് പകരം ത​ച്ച​ങ്ക​രി? വരാനിരിക്കുന്നത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍

അതേസമയം 2018 ഏ​പ്രി​ല്‍ 16ന് ​ക​ഐ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ ത​ച്ച​ങ്ക​രി തു​ട​ക്കം മു​ത​ല്‍ സ്വീ​ക​രി​ച്ചു വ​ന്ന ന​ട​പ​ടി​ക​ളി​ല്‍ ഏ​റെ ശ്ര​ദ്ദേ​യ​മാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റയ്ക്ക് പകരം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സി​എം​ഡി​യാ​ണ് ത​ച്ച​ങ്ക​രി​യി​പ്പോ​ള്‍. ഇ​തു​വ​രെ വ​ഹി​ച്ച ചു​മ​ത​ല​ക​ളി​ലെ​ല്ലാം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു വ​ന്ന ത​ച്ച​ങ്ക​രി​ക്കു പോ​ലീ​സ് ചീ​ഫി​ന്‍റെ പ​ദ​വി​യി​ലെ​ത്തു​ന്ന​ത​നു ത​ട​സ​മാ​യി നി​ന്ന കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​രു​ക്കു​ക​ള്‍ ഒ​രോ​ന്നും ഇ​തി​ന​കം ഒ​ഴി​വാ​യി​ട്ടു​ണ്ട്. വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സു​ധേ​ഷ്കു​മാ​ര്‍, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​സ്പി​ജി ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റ് ര​ണ്ടു പേ​ര്‍.

ക​ഐ​സ്‌എ​ഫ്‌ഇ​യി​ലെ വി​വാ​ദ റെ​യ്ഡും മ​ക​ള്‍ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത വി​വാ​ദ കേ​സും സു​ധേ​ഷ് കു​മാ​റി​നു പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലെ​ത്തു​ന്ന​തി​നു ത​ട​സ​മാ​ണെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കു​ന്നു. ക​ഐ​സ്‌എ​ഫ്‌ഇ​യു​ടെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം നോ​ക്കി മു​ന്നോ​ട്ടു​പോ​കാ​ന്‍ വി​ജി​ല​ന്‍​സി​നു സാ​ധി​ച്ചി​ല്ലെ​ന്ന ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍​റെ വി​ല​യി​രു​ത്ത​ലും സു​ധേ​ഷ് കു​മാ​റി​നു വി​ന​യാ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.

എന്നാൽ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ റ​ദ്ദാ​ക്കി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങേ​ണ്ട​തി​ല്ല​ന്ന നി​ല​പാ​ടി​ലാ​ണ് അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ച്ച​ങ്ക​രി ത​ന്നെ പോ​ലീ​സ് ചീ​ഫാ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം വ​ന്നി​ട്ടു​ള​ള​ത്. അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ​യു​ടെ ബാ​ച്ച്‌ മേ​റ്റു കൂ​ടി​യാ​ണ് ടോ​മി​ന്‍ ത​ച്ച​ങ്ക​രി. ത​ങ്ക​രി​യെ പോ​ലീ​സ് ചീ​ഫി​ന്‍​റെ പ​ദ​വി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വ് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടും ഉ​ന്ന​ത ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ല്‍ ക​ഐ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി​രു​ന്ന കാ​ല​ത്തെ ത​ച്ച​ങ്ക​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ടു​ത്തു പ​റ​യു​ന്നു​ണ്ട്.

Read Also: ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ: തൂക്കി കടലില്‍ കളയണമെന്ന് സുരേഷ് ഗോപി

അതേസമയം 2018 ഏ​പ്രി​ല്‍ 16ന് ​ക​ഐ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ ത​ച്ച​ങ്ക​രി തു​ട​ക്കം മു​ത​ല്‍ സ്വീ​ക​രി​ച്ചു വ​ന്ന ന​ട​പ​ടി​ക​ളി​ല്‍ ഏ​റെ ശ്ര​ദ്ദേ​യ​മാ​യി​രു​ന്നു. സി​ഐ​ടി​യു നേ​തൃ​ത്വ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​സേ​ര തെ​റി​ക്കു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി ത​ച്ച​ങ്ക​രി ചാ​ര്‍​ജെ​ടു​ത്ത ശേ​ഷം കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍​ക്കു ത​ന്നെ ജീ​വ​ന്‍ വ​ച്ചി​രു​ന്നു. വ്യാ​ജ പ​രാ​തി ന​ല്‍​കി​യ കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​തും ത​ച്ച​ങ്ക​രി​യാ​ണ്.

ത​ച്ച​ങ്ക​രി ചു​മ​ത​യേ​റ്റ ശേ​ഷം കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലും വാ​യ് തി​രി​ച്ചു പി​ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. ഉ​ന്ന​ത​രു​ള്‍​പ്പെ​ടെ വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ​തോ​ടെ ക​ഐ​ഫ്സി​ക്കു തി​രി​ച്ചു​കി​ട്ടാ​നു​ള്ള​ത് 5,696 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ല്‍ 778 കോ​ടി മു​ത​ലും 4,918 കോ​ടി പ​ലി​ശ​യു​മാ​ണ്. വാ​യ്പ തി​രി​ച്ചു പി​ടി​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ത​ച്ച​ങ്ക​രി സ്വീ​ക​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ ത​ച്ച​ങ്ക​രി​ക്ക് അ​നു​കൂ​ല​മാ​യ കാ​ര്യ​ങ്ങ​ളും ഉ​ന്ന​ത ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button