Latest NewsInternational

സ്‌പെയിനിലെ ആഘോഷ പരിപാടിയിൽ പങ്കെടുത്ത ബെല്‍ജിയം രാജകുമാരന് കോവിഡ് പോസിറ്റിവ്

ഇവിടെ വെച്ചാണ്‌ രാജകുമാരന് കൊറോണ സ്ഥിരീകരിച്ചതെന്ന് ബെല്‍ജിയന്‍ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

ബാഴ്സലോണ : ബെല്‍ജിയം രാജാവിന്റെ സഹോദര പുത്രനായ രാജകുമാരന്‍ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനില്‍ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരന്‍ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ്‌ രാജകുമാരന് കൊറോണ സ്ഥിരീകരിച്ചതെന്ന് ബെല്‍ജിയന്‍ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

‘ഇത് 1962 ലെ ഇന്ത്യയല്ല, അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ കടുത്ത ഭാഷയിൽ ശാസിച്ച് കോൺഗ്രസ് മുഖ്യമന്ത്രി

അതേസമയം,കൊട്ടാരത്തിലെ 26 പേരുടെയൊപ്പമാണ് രാജകുമാരന്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തതെന്ന് ബെല്‍ജിയത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ആഘോഷപരിപാടിയില്‍ കൊട്ടാരത്തിലെ എത്ര പേര്‍ പങ്കെടുത്തിരുന്നുവെന്നതിന്റെ കൃത്യമായ കണക്ക് ബെല്‍ജിയന്‍ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചിട്ടില്ല.ബെല്‍ജിയന്‍ കീരീടത്തിന്റെ പത്താം പരമ്പരയിലുള്ള അവകാശിയാണ് 28 വയസ്സുള്ള ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button