KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിലുള്ളത് ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിലുള്ളത് 1,34,654 പേ​ര്‍. 1,33,413 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്റൈ​നി​ലും 1241 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. 208 പേ​രെ​യാ​ണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3099 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 67,371 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​മ്പി​ള്‍ ഉ​ള്‍​പ്പെ​ടെ) സാമ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 64,093 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ആ​കെ 1,31,651 പേ​രാ​ണ് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​ത്. ഇ​തി​ല്‍ വി​മാ​ന​ത്താ​വ​ളം വ​ഴി വ​ന്ന 19,662 പേ​രും തു​റ​മു​ഖം വ​ഴി വ​ന്ന 1621 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​ഴി വ​ന്ന 1,00,572 പേ​രും റെ​യി​ല്‍​വേ വ​ഴി 9796 പേ​രും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button