Latest NewsKeralaNews

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽകുഴിയിൽ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓട്ടോ ഡ്രൈവറായ കരമന സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. ശ്യാമും സുഹൃത്തായ മുക്കോല സ്വദേശി സതിയും മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

ശനിയാഴ്ച രാത്രി ശ്യാമും സതിയുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കമുണ്ടായത്. തുടർന്ന് സതി ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കട്ടച്ചൽക്കുഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ശ്യാം. ഇവർ തമ്മിൽ നിരന്തരം വാക്ക് തർക്കമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ജേക്കബ് തോമസ് ചില തീരുമാനങ്ങൾ എടുത്തോ? മടങ്ങിയത് കത്തിയും മടവാളും വാങ്ങിയ ശേഷം

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന സതി ഒളിവിലാണ്. ബാലരാമപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ മൊഴികളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button