Latest NewsNewsIndia

ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

ഭോപ്പാൽ : കോവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായിൽ രമേശ് എന്നയാളാണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെ മെയ് 27നു മരിച്ചത്. രമേശിന്‍റെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തെന്നും ഭാര്യ ലീല, അമ്മ പ്രേംഭായ് എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Also read : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിലുള്ളത് ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ

മെയ് 24നാണ് ക്രൂരകൃത്യം നടന്നത് . ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി. ഇത് രൂക്ഷമായതോടെ രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഗാര്‍ഹിക പീഡനം ആരോപിച്ച രമേശിനെതിരെ ലീല പൊലീസില്‍ പരാതി നല്‍കി. രമേശിന്‍റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close