Latest NewsNewsIndia

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിൽ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിൽ. മൂന്ന് ഭീകരർ ആണ് പിടിയിലായത്. സോപോര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. സോപോര്‍-കുപ്‌വാര റോഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

അതാര്‍ ഷമാസ് മിര്‍ മുഷ്താഖ് അഹമ്മദ് മിര്‍, മുദാസിര്‍ അഹമ്മദ് മിര്‍, എന്നിവരെയാണ് സോപോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീകരരെ പിടികൂടിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി. ഇതിനു പുറമെ, നിരവധി കുറ്റകരമായ രേഖകളും പിടികൂടിയതായി പോലീസ് അറിയിച്ചു.

ALSO READ: അൺലോക്ക് വൺ; കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കും? സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഉടൻ

നേരത്തെ, കുല്‍ഗാമിലെ വന്‍പോര പ്രദേശത്ത് ഇന്ന് പുലര്‍ച്ചയോടെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് ഭീകരര്‍ താവളമടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button