Latest NewsNewsKuwaitGulf

കുവൈത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് ഹൃദയാഘാതം മൂലം രണ്ട് മലയാളികള്‍ മരണമടഞ്ഞു.  കുവൈത്തില്‍ മഹ്ബൂലയില്‍ താമസിക്കുന്ന തിരുവനന്തപുരം ജഗതി സ്വദേശി അലിസണ്‍ മാധവന്‍ (65), അബ്ബാസിയയില്‍ താമസിച്ചു വരുന്ന തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍ (48) എന്നിവരാണ് മരിച്ചത്.

അബ്ബാസിയയിലെ താമസ സ്ഥലത്ത് വെച്ചാണ് മുണ്ടയില്‍ രാജന്‍ മരണമടഞ്ഞത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യയും ഒരു മകനും ഉണ്ട്.

അലിസന്‍ മാധവന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ ശ്രീകുമാരി, മൂന്നു മക്കളുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close