KeralaLatest NewsNews

കേരളത്തിലെ ചൈനീസ് ആരാധകർ ചൈനയുടെ ഭാഗമായ് നിന്ന് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമോ? അതോ ഇന്ത്യയെ തങ്ങളുടെ സ്വന്തം രാജ്യമായ് കണ്ട് ചൈനക്കെതിരെ യുദ്ധം ചെയ്യുമോ: ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്

യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാൽ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാമെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. പത്ത് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയിൽ നിന്നും ചൈന പ്രതിവർഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണവർ അതിർത്തിയിൽ നമ്മളുടെ സൈനികരെ കൊല്ലുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. .130 കോടി ഇന്ത്യക്കാ൪ വിചാരിച്ചാൽ നിഷ്പ്രയാസം ചൈനയിൽ കനത്ത ആഘാതമേൽപ്പിക്കാൻ സാധിക്കുമെന്നും പണ്ഡിറ്റ് പറയുന്നു.

Read also: രാവിലെ 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ്: ക്വാറന്റൈന്‍ കേന്ദ്രത്തിന് തലവേദനയായി യുവാവിന്റെ തീറ്റപ്രേമം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പണ്ഡിറ്റിന്ടെ അന്താരാഷ്ട്ര നിരീക്ഷണം

ചൈന ഇന്ത്യയുടെ അതി൪ത്തിയില് പ്രകോപനം ഉണ്ടാക്കി വരികയാണല്ലോ. അതൊരു യുദ്ധത്തിലേക്ക് വരെ കാരണമാകാം.

യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാൽ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാം.

പത്ത് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയിൽ നിന്നും ചൈന പ്രതിവർഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണവർ അതിർത്തിയിൽ നമ്മളുടെ സൈനികരെ കൊല്ലുന്നത്.

അതിനാല് ടിക് ടോക് ഉപയോഗം നിറുത്തേണ്ടി വരും. ഒരു വർഷം കൊണ്ട് ചൈനീസ് നിർമ്മിത ഹാർഡ് വെയറുകളും ഒഴിവാക്കുക. അതിർത്തിയിൽ നമ്മുടെ സൈനികർ ബുള്ളറ്റുകൾ കൊണ്ട് മറുപടി പറയുമ്പോൾ, ഈ രീതിയില് നമുക്കും ചൈനയ്ക്കു മറുപടി കൊടുക്കാം.130 കോടി ഇന്ത്യക്കാ൪ വിചാരിച്ചാൽ നിഷ്പ്രയാസം ചൈനയിൽ കനത്ത ആഘാതമേൽപ്പിക്കാൻ സാധിക്കും”

ചൈന ഇന്ത്യയോട് യുദ്ധം ചെയ്താല് ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയും , ടിക് ടോക് അക്കൗണ്ട് ഉടനെ ഡിലീറ്റ് ചെയ്യുകയും വേണം.

നമ്മൾ മനസ്സ് വെച്ചാല് നടക്കും. കഴിവതും ഇന്ത്യൻ പ്രൊഡക്ടുകൾ വാങ്ങുക.

ഇപ്പോഴും ചൈനീസ് സാധനങ്ങള് ഉപയോഗിക്കുന്നവർക്ക് അടുത്ത തവണ എങ്കിലും വാങ്ങുമ്പോൾ തിരുത്താവുന്നതേയുള്ളൂ..

(വാല് കഷ്ണം.. 1962 ല് നിന്നും ഇന്ത്യ ഒരുപാട് വള൪ന്നു. ചൈനയുമായ് യുദ്ധം ഉണ്ടായാല് ഇസ്രേയലും, ജപ്പാനും, അമേരിക്കയും അടക്കം നല്ല സപ്പോ൪ട്ടും വാഗ്ദാനവും ചെയ്തു.

പക്ഷേ കേരളത്തിലെ ചൈനീസ് ആരാധകര് ഇന്ത്യയുമായ് യുദ്ധമുണ്ടായാല് എന്ത് നിലപാട് എടുക്കും ?..ചൈനയുടെ ഭാഗമായ് നിന്ന് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമോ അതല്ല, ഇന്ത്യയെ തങ്ങളുടെ സ്വന്തം രാജ്യമായ് കണ്ട് ചൈനക്കെതിരെ യുദ്ധം ചെയ്യുമോ ? എന്ടെ ഒരു സംശയമാണേ..)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button