NattuvarthaLatest NewsKeralaNewsCrime

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കളുടെ ആക്രമണം; സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു ,ഒരാളുടെ നില ഗുരുതരം

പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

വെഞ്ഞാറമൂട്; കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു,, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്.,വെട്ടുവിള വീട്ടില്‍ ലീല (44), മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), മാരിയത്തു വീട്ടില്‍ സുനില്‍ (38), മാരിയത് വീട്ടില്‍ സുരേഷ് (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിതിസയിലാണ്, മറ്റുള്ളവരെ കന്യാകുളങ്ങര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നല്‍കുന്ന വെട്ടുവിള സ്വദേശികളായ യുവാക്കളാണ് ആക്രമണം നടത്തിയത്. കഞ്ചാവ് വില്പന എതിര്‍ത്തവർക്ക് നേരെയായിരുന്നു ആക്രമണം. കഞ്ചാവ് വില്പന എതിര്‍ത്തു സംസാരിച്ച ലീലയെ പിന്നാലെ എത്തിയ സംഘം കുളിക്കടവില്‍ വെട്ടി വീഴ്ത്തി, തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ സംഘം കടന്നുകളയുകയായിരുന്നു.

കൂടാതെ വൈകിട്ടോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു, തുടര്‍ന്ന് രാത്രി മങ്ങാട്ട് മൂലയില്‍ നിന്നെത്തിയ ഇരുപതോളം പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് വെഞ്ഞാറമൂട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു, രാത്രിയില്‍ നടന്ന ആക്രമണത്തിലാണ് നാലു പേര്‍ക്ക് കൂടി വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയതെന്നു കോളനി നിവാസികള്‍ വ്യക്തമാക്കി.

എന്നാൽ നാളുകള്‍ക്ക് മുന്‍പാണ് ഈ സംഘം വെഞ്ഞാറമൂട് മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയിയത്, രാവിലെ നടന്ന ആക്രമണത്തില്‍ വെഞ്ഞാറമൂട് പൊലീസിന് പരാതി നല്‍കിയെങ്കിലും പൊലീസ് ഇടപെട്ടില്ല, റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല, ഇക്കാരണത്താലാണ് വേണ്ട വിധത്തില്‍ അന്വേഷണം നടത്താനാവാത്തതെന്നും വിവരമുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വാർത്തകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button