Latest NewsKeralaNews

സംസ്ഥാനത്ത് പരക്കെ മഴ: മിക്കയിടങ്ങളിലും രാത്രി ആരംഭിച്ച മഴ രാവിലെയും തുടരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടങ്ങളിലും രാവിലെയും തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാനിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: മാതാവിനെ കൊലപ്പെടുത്തിയ നിതിൻ അമ്മയ്‌ക്കൊപ്പമെത്തിയത് പിതാവിന്റെ മരണ ശേഷം, ഭക്ഷണം കഴിച്ചിരുന്നത് പുറത്തുനിന്ന് വാങ്ങി.. നിതിന്റെ മൊഴികൾ പുറത്ത്

അതേസമയം അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇന്ന് ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button