KeralaLatest NewsNews

ബാബ്റി മസ്ജിദ് തകര്‍ക്കുന്ന ചിത്രവുമായി തന്റെ ഫോട്ടോ എഡിറ്റുചെയ്തുചേർത്തു: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: ബാബ്റി മസ്ജിദ് തകര്‍ക്കുന്ന ചിത്രവുമായി തന്റെ ഫോട്ടോ എഡിറ്റുചെയ്തു ചേര്‍ത്ത് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുകാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍. ബാബ്റി മസ്ജിദ് പൊളിക്കുന്ന ചിത്രത്തോടൊപ്പം തന്റെ മുഖം ചേര്‍ത്തത് ദുരുദ്ദേശ്യത്തോടെയും അപകീര്‍ത്തിപ്പെടുത്താനുമാണെന്നും ഇത്തരം പോസ്റ്റുകള്‍ ഗുരുതരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.ജെ. സലിം എന്ന അക്കൗണ്ടിലൂടെയാണ് പോസ്റ്റ്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button