KeralaLatest NewsNews

കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ട്: അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്ന് ഉത്രയുടെ പിതാവ്

കൊല്ലം: കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. അവരെ രക്ഷിക്കാനാണ് സൂരജിന്‍റെ അച്ഛന്‍റെ ശ്രമം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ഉത്രയുടെ പിതാവ് വ്യക്തമാക്കി.

Read also: ഒഴിവാക്കാനാകുമായിരുന്നിട്ടും, സൂചനകൾ കിട്ടിയിട്ടും, ‘കുടുംബ ജീവിതമല്ലേ’ മുന്നോട്ട് പോകട്ടെ എന്ന് ആശ്വസിപ്പിച്ച് വീണ്ടും പറഞ്ഞുവിട്ട തീരുമാനത്തെ അവർ ശപിക്കുന്നുണ്ടാകും: വൈറലായി കുറിപ്പ്

അതേസമയം സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്നാണ് സൂചന. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button