KeralaNattuvarthaLatest NewsNewsIndia

ജയിലിലൊക്കെ പരമസുഖമാണെന്ന് എവിടെയോ കണ്ടു, എന്നാപ്പിന്നെ താമസം അങ്ങോട്ടാക്കിക്കൂടേ: നെൽസൻ ജോസഫ്

തിരുവനന്തപുരം: ഉത്ര വധക്കേസിലെ വിധിയെ ചൊല്ലി ധാരാളം ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളായ കെ സുരേന്ദ്രനും, വി ഡി സതീശനുമെല്ലാം കോടതി വിധിയെ പ്രതികൂലിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ജീവപര്യന്തം എന്ന ശിക്ഷ സൂരജിന് കൊടുക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ ഒരു അഭിപ്രായം ഉന്നയിക്കാൻ അവർ ചൂണ്ടിക്കാണിക്കുന്ന കാരണം, ജയിൽ ഏറ്റവും സുരക്ഷിതമായ ഒരിടമാണ് എന്നതാണ്. എന്നാൽ താമസം അങ്ങോട്ടാക്കിക്കൂടേ എന്നാണ് അത്തരക്കാരോട് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നെൽസൻ ജോസഫ് ചോദിക്കുന്നത്.

Also Read:മുഖക്കുരുവിന് കാരണമാകുന്ന ശീലങ്ങൾ ഇവയാണ്!

‘ജയിലിലൊക്കെ പരമസുഖമാണെന്ന് കമന്റ്‌ കണ്ടു എവിടെയോ. എന്നാപ്പിന്നെ താമസം അങ്ങോട്ടാക്കിക്കൂടേന്ന് ഒരു റിപ്ലൈ കൊടുക്കണം ന്ന് ഉണ്ടാരുന്നു’, നൽസൻ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തു വരുന്നുണ്ട്. ജയിലിലെ പുതുക്കിയ ഭക്ഷണത്തിന്റെ മെനു വരെ ആളുകൾ ഈ വിഷയത്തിൽ ചർച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഗോവിന്ദച്ചാമിയെപ്പോലെ സർക്കാരിന്റെ ചിലവിൽ കൊഴുപ്പിക്കാനാണോ ജീവപര്യന്തം എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ജീവപര്യന്തം 14 വർഷമല്ലെന്നും അത്‌ ജീവിതാവസാനം വരെ എന്നാണെന്നും അഡ്വ. ശ്രീജിത്ത്‌ പെരുമനയടക്കം ഫേസ്ബുക്കിൽ കുറിച്ചു. ജയിൽ കാണുന്ന അത്ര സുഖമല്ലെന്നും, ജീവിതകാലം മുഴുവൻ സ്വാതന്ത്ര്യമില്ലാതെ ഇരുമ്പഴിയിൽ കിടന്നു സൂരജ് ശിക്ഷ അനുഭവിക്കണമെന്നും സോഷ്യൽ മീഡിയ ഈ വിധിയെ വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button