Latest NewsInternational

4 വയസുള്ള ബലൂചിസ്ഥാൻ കുട്ടിക്കു നേരെ വെടിവെയ്പ് നടത്തി പാക് സേനാ പിന്തുണയുള്ള ക്രിമിനലുകൾ, പ്രതിഷേധം കത്തിയെരിയുന്നു

വിവിധ രാജ്യങ്ങളിലെ ബലൂച് ജനത #JusticeForBramsh എന്ന ഹാഷ് ടാഗ് വഴി പ്രതികരണങ്ങൾ അറിയിക്കുകയാണ്.

ബലൂച് : പാകിസ്ഥാൻ സേനയുടെ പിന്തുണയുള്ള ക്രിമിനൽ സംഘം നാല് വയസ്സുള്ള ബാലൂചി ബാലികയ്ക്കും അമ്മയ്ക്കും നേരെ നടത്തിയ വെടിവെയ്പ്പിൽ പ്രതിഷേധം ശക്തമാകുന്നു.ടാർബാറ്റ് നഗരത്തിൽ വെച്ചാണ് ക്രിമിനലുകൾ നാല് വയസ്സുള്ള ബ്രംഷ് എന്ന പെൺകുഞ്ഞിനേയും, അമ്മയെയും ക്രൂരമായി വെടി വെച്ചത്. വിവിധ രാജ്യങ്ങളിലെ ബലൂച് ജനത #JusticeForBramsh എന്ന ഹാഷ് ടാഗ് വഴി പ്രതികരണങ്ങൾ അറിയിക്കുകയാണ്.

പാകിസ്ഥാൻ സേനയുടെ പിന്തുണയോടെ മയക്കു മരുന്ന് മാഫിയകളും , കൊലയാളി സംഘങ്ങളും ബലൂചിസ്ഥാനിൽ അഴിഞ്ഞാടുകയാണ്. മെയ് 31 ന് പുലർച്ചെ ചില കുറ്റവാളികൾ ഡാനൂക് പ്രദേശത്തെ മാലിക് നാസ് എന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി വെടി വെയ്പ് നടത്തുകയായിരുന്നു. നാസ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും , മകൾ ബ്രാംഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.വെടി വെയ്‌പിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങൾ കുറ്റവാളികളിൽ ഒരാളായ അൽത്താഫ് മസാറിനെ പിടികൂടി.

പ്രദേശത്തെ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ള ആളാണ് താനെന്നു അൽത്താഫ് വെളിപ്പെടുത്തി. ബലൂചിസ്ഥാൻ ജനതയെ കൊന്നൊടുക്കാൻ പാകിസ്ഥാൻ ആർമിയും , ISI യും ചെല്ലും ചെലവും ആയുധങ്ങളും നൽകി പാലിക്കുന്നവയാണ് ഈ കൊലയാളി സംഘങ്ങൾ.കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഏകദേശം 45000 ത്തോളം ബലൂച് പൗരന്മാരെ കാണാതാവുകയും, 8000 ത്തിലധികം പൗരന്മാർ നിയമവിരുദ്ധമായി കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

താലിബാൻ ഭീകരനേതാക്കള്‍ക്ക് കൊറോണ വൈറസ് ബാധ; അധികാര തർക്കത്തിനൊടുവിൽ മുല്ല ഒമറിന്റെ മകന്‍ നേതാവായി

സായുധ സംഘട്ടനങ്ങളും, സൈനീക വേട്ടകളും കാരണം ആയിരക്കണക്കിന് ആളുകൾ പ്രദേശത്തു നിന്നും പലായനം ചെയ്തു.ബുദ്ധിജീവികളെ, പ്രത്യേകിച്ച് മാധ്യമപ്രവർത്തകരെയും, വിദ്യാർത്ഥികളെയും, രാഷ്ട്രീയ പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് ഉത്മൂലനം ചെയ്യുകയാണ് പാകിസ്ഥാൻ സേനയും, കൊലയാളി സംഘങ്ങളും. പാക് സർക്കാർ കെട്ടഴിച്ചു വിട്ടിരിക്കുന്ന ഈ കൊലയാളി കൂട്ടങ്ങൾ ബലൂചിസ്ഥാനെ ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യക്കുരുതി നടക്കുന്ന മേഖലയാക്കി മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button