Latest NewsIndiaInternational

ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്താൻ പാക് ഭീകര സംഘടനകൾ അഫ്‌ഗാനിസ്ഥാനിൽ പ്രത്യേക പരിശീലനം നടത്തുന്നു : ഐക്യരാഷ്ട്ര രക്ഷാ സമിതി റിപ്പോർട്ട്

ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതിൽ ഉൾപ്പെടെയുള്ള പരിശീലനം നൽകാനാണ് ഇവരെ അഫ്ഗാനിലേക്ക് അയയ്ക്കുന്നത്.

ന്യൂയോർക്ക്: ഇന്ത്യയിൽ ഭീകരപ്രവർത്തനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക് ഭീകര സംഘടനകൾ തങ്ങളുടെ ഭീകരവാദികളെ അഫ്ഗാനിൽ അയച്ച് പ്രത്യേക പരിശീലനം നൽകുന്നവെന്ന് മുന്നറിയിപ്പ്. യു.എൻ രക്ഷാസമിതിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്. ഇരു ഭീകരവാദ സംഘടനകളിലെ അംഗങ്ങൾക്കും താലിബാനാണ് പരിശീലനം നൽകുന്നതെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്.

നംഗ്രഹാർ പ്രവിശ്യയിലെ താലിബാൻ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുർ ബാബ, ഷെർസാദ് എന്നീ ജില്ലകളിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഇരു സംഘടനകളിൽ നിന്നുമായി ഏകദേശം 800 മുതൽ 1000 വരെ ഭീകരർ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് കരുതുന്നത്. ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതിൽ ഉൾപ്പെടെയുള്ള പരിശീലനം നൽകാനാണ് ഇവരെ അഫ്ഗാനിലേക്ക് അയയ്ക്കുന്നത്.

ലോക ശക്തകളായ പ്രധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന പുതിയ ആഗോള കൂട്ടായ്മ ജി-11 ; ചൈന പുറത്ത്

സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്താനുള്ള പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്. കുനാർ, നൂരിസ്താൻ എന്നീ പ്രവിശ്യകളിലും മറ്റ് ഭീകര സംഘടനകൾ ഉണ്ട്. തെഹ്രിക് ഇ താലിബാൻ പാകിസ്താൻ, ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഈ മേഖലകളിലും ഉള്ളത്.

ഇവയ്ക്കെല്ലാം അഫ്ഗാൻ താലിബാന്റെ പിന്തുണയും പരിശീലനവും ലഭിക്കുന്നുണ്ട്.ഹഖാനി നെറ്റ്വർക്ക്, അൽ ഖ്വായിദ എന്നീ സംഘടനകളുമായി ഇപ്പോഴും താലിബാൻ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ വർഷം അമേരിക്കയുമായി സമാധാന കരാർ യാഥാർഥ്യമാകാഞ്ഞതിനാൽ അഫ്ഗാൻ സർക്കാരിനെതിരെ താലിബാൻ ആക്രമണങ്ങൾ അഴിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button