Jobs & VacanciesLatest NewsNews

വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവെച്ചു

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ജൂൺ നാല്, ആറ് തിയ്യതികളിൽ നടക്കാനിരുന്ന ഇന്റർവ്യൂ ജൂൺ എട്ടിന് നടക്കുമെന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സിവിൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ എൻജിനീയറിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അക്രെഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബികോമും പിജിഡിസിഎയുമാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 11 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ:0496-2642087

shortlink

Related Articles

Post Your Comments

Related Articles


Back to top button