KeralaLatest NewsIndia

ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കിയില്ലെങ്കില്‍ ആരാണ് കയ്യേറിയതെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിര്‍ദ്ദേശം

വാഴപ്പള്ളി മഹാദേവന്റെ ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറി കൃഷി ചെയ്ത സംഭവം വിവാദമായിരുന്നു.

കൊച്ചി:സിപിഎം അനുഭാവമുള്ള ചിലര്‍ ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്ത സംഭവത്തെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനെ പരിഹസിച്ച്‌ ഹൈക്കോടതി. ക്ഷേത്ര ഭൂമിയില്‍ ചിലര്‍ കപ്പ നട്ട സംഭവത്തെ പരാമര്‍ശിച്ച്‌ ക്ഷേത്രത്തില്‍ കപ്പകൊണ്ടുള്ള പ്രസാദമാണോ ഇപ്പോള്‍ നല്കുന്നതെന്ന ചോദ്യവും ഹൈക്കോടതി ഉയര്‍ത്തി.വാഴപ്പള്ളി മഹാദേവന്റെ ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറി കൃഷി ചെയ്ത സംഭവം വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ക്ഷേത്ര ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ബോര്‍ഡ് ലംഘിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സിപിഎം അനുഭാവമുള്ള ചിലര്‍ക്ക് കൃഷി നടത്താന്‍ ക്ഷേത്ര ഭൂമി വിട്ടു നല്‍കിയതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു

ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. വസ്തുക്കള്‍ ആര്‍ക്കും പാട്ടത്തിന് നല്‍കാന്‍ ഉദ്ദേശമില്ലെന്നും ബോര്‍ഡ് അറിയിച്ചു.അങ്ങനെ എങ്കില്‍ ദേവസ്വം ഭൂമി കയ്യേറിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച്‌ ജൂണ്‍ 16 ന് മുന്‍പ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം സെക്രട്ടറിക്കു കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശമനുസരിക്കുമെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ജൂണ്‍ 17 ന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button