Latest NewsIndiaNews

അത് ഞങ്ങളുടെ മണ്ണ്; അനധികൃതമായി പാക്കിസ്ഥാന്‍ കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ

പാക്കിസ്ഥാന്‍: ഭീകരർക്ക് വെള്ളവും വളവും നൽകുന്ന പാക്കിസ്ഥാൻ അനധികൃതമായി കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ അനധികൃത കയ്യേറ്റങ്ങള്‍ എത്രയും പെട്ടന്ന് ഒഴിഞ്ഞുതരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പാക്ക് ആർമിയുടെ പിന്തുണയോടെ ഭീകരരാണ് ചിലാസിലെ പുരാതന ബുദ്ധശിലാ കൊത്തുപണികളെല്ലാം നശിപ്പിട്ടത്. ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ളവയാണ് ഇവ. അനധികൃതമായി പാക്കിസ്ഥാന്‍ കയ്യേറിയതാണ് ഇത്. പാക്കിസ്ഥാന്റെ ഒത്താശയിലാണ് ഭീകരര്‍ ഈ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെന്നും ഇന്ത്യ വിമര്‍ശിച്ചു.

അതീവ ഗുരുതരമാണ് പാക്ക് കയ്യേറ്റമെന്നും വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ ബുദ്ധശിലാ കൊത്തുപണികള്‍. പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും ഇന്ത്യ നിലപാട് കടുപ്പിച്ചു.

ALSO READ: മൊറട്ടോറിയം; വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കാൻ കഴിയുമോയെന്ന് സുപ്രിം കോടതി

അതേസമയം പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്ബുകളെ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടിയിലാണ് ഇന്ത്യ പാക്കിസ്ഥാന് താക്കീത് നല്‍കിയിരിക്കുന്നത്. പാക് അധീനക കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചു വരികയാണ്. എത് നിമിഷവും അവരെ ആക്രമിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും സൈന്യവും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button