Latest NewsIndia

‘ഒരു കൈയില്‍ സര്‍വീസ് റൈഫിളും മറുകൈയില്‍ കുഞ്ഞിനുള്ള പാലുമായി തീവണ്ടിക്ക് പിന്നാലെ ഓടുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍’- വൈറൽ വീഡിയോയിലെ ഹീറോയ്ക്ക് ക്യാഷ് അവാർഡും അഭിനന്ദന പ്രവാഹവുമായി റെയിൽവേ

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്കുള്ള ട്രെയിനിലെ യാത്രക്കാരായിരുന്നു ഷാഫിയ ഹാഷ്മിയും മകളും. യാത്രക്കിടയില്‍ കുഞ്ഞിന് പാല്‍ കണ്ടെത്താന്‍ ഷാഫിയയ്ക്ക് സാധിച്ചില്ല.

ഭോപ്പാൽ: ഒരു കൈയില്‍ തോക്കും മറുകൈയില്‍ പാലുമായി സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്ക് പിറകേ ഓടുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍ യാദവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഹിറ്റ്. പൊലീസുകാരന്റെ പരോപകാര പ്രവര്‍ത്തനം സിസിടിവിയില്‍ പതിഞ്ഞതോടെ അഭിനന്ദനവും ക്യാഷ് അവാര്‍ഡുമായി റെയില്‍വെ മന്ത്രി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്കുള്ള ട്രെയിനിലെ യാത്രക്കാരായിരുന്നു ഷാഫിയ ഹാഷ്മിയും മകളും. യാത്രക്കിടയില്‍ കുഞ്ഞിന് പാല്‍ കണ്ടെത്താന്‍ ഷാഫിയയ്ക്ക് സാധിച്ചില്ല.

ട്രെയിന്‍ ഭോപ്പാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഷാഫിയ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍ യാദവിന്റെ സഹായം തേടുകയായിരുന്നു.തീവണ്ടിയിലുള്ള നാലു മാസം പ്രായമുള്ള കുട്ടിക്കു വേണ്ടി അമ്മ ആവശ്യപ്പെട്ടതനുസരിച്ച്‌ പാല്‍ അന്വേഷിച്ചിറങ്ങിയ യാദവ് പാലുമായി എത്തുമ്ബോഴേക്കും വണ്ടി പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ എത്താന്‍ വൈകിയെന്ന് മനസ്സിലാക്കിയതോടെ ഇന്ദര്‍ ട്രെയിന് പിറകേ പാലുമായി ഓടുകയായിരുന്നു.കുഞ്ഞുമായി വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയ ഷാഫിയ ഹാഷ്മി പിന്നീട് യാദവിന് നന്ദി അറിയിച്ചു.

തങ്ങളുടെ ജീവിതത്തിലെ യഥാര്‍ഥ ഹീറോ എന്നാണ് അവര്‍ ഇന്ദറിനെ വിശേഷിപ്പിച്ചത്. ‘പാല്‍ ലഭിക്കാത്തതുകാരണം കുഞ്ഞിന് പച്ചവെള്ളത്തിലാണ് ബിസ്‌കറ്റ് നനച്ച്‌ നല്‍കിയിരുന്നത്. ഇന്ദര്‍ യാദവ് ഞങ്ങളെ സഹായിച്ചു.’ ഷാഫിയ പറയുന്നു. ഒരു കൈയില്‍ സര്‍വീസ് റൈഫിളും മറുകൈയില്‍ കുഞ്ഞിനുള്ള പാലുമായി ഓടുന്ന യാദവിന്റെ ദൃശ്യം റെയില്‍വേ സ്റ്റേഷനിലുള്ള സിസിടിവിയില്‍ പതിഞ്ഞു. ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ സന്ദര്‍ഭോചിതമായ പ്രവൃത്തി വാര്‍ത്തയായതോടെ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പടെ നിരവധിപേര്‍ യാദവിനെ അഭിനന്ദിച്ചു.

കുഞ്ഞിന് പാല്‍ എത്തിക്കുന്നതിന് വേണ്ടി ട്രെയിന് പിറകേ ഓടി തന്റെ ജോലിയുടെ അനുകരണനീയമായ ഒരു മാതൃകയാണ് ഇന്ദര്‍ യാദവ് സമൂഹത്തിന് കാണിച്ചുകൊടുത്തതെന്ന് റെയില്‍വേ മന്ത്രി അഭിപ്രായപ്പെട്ടു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button