Latest NewsIndia

ഗുജറാത്തിൽ തകർന്നടിഞ്ഞു കോൺഗ്രസ്സ്, എംഎൽഎമാർ കൂട്ടത്തോടെ പാർട്ടി വിടുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. സംസ്ഥാനത്ത് ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം. എം.എല്‍.എമാരായ അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നിവരാണ നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഇതോടെ ഗുജറാത്തില്‍ രണ്ട് സീറ്റുകള്‍ രാജ്യസഭയിലേക്ക് ഉറപ്പിച്ച ബിജെപിയെ സംബന്ധിച്ചടുത്തോളം മൂന്നാമത്തെ സീറ്റിനും സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ രാജിവെയ്ക്കുന്നതിനുള്ള സാധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിന്റെ ആറോളം എംഎൽഎമാർ രാജിവെക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തു വരുന്നത്.

എം.എല്‍.എമാരുടെ രാജി സ്വീകരിച്ചതായി നിയമസഭാ സ്പീക്കര്‍ ത്രിവേദി പ്രതികരിച്ചു. എം.എല്‍.എമാരുടെ രാജി തീരുമാനം സ്വമേധയാ ആണെന്നും സ്പീക്കര്‍ പറഞ്ഞു. പട്ടേല്‍ വഡോദരയിലെ കര്‍ഗന്‍ സീറ്റില്‍ നിന്നുള്ള എം.എല്‍.എയും ചൗധരി വല്‍സദിലെ കപര്‍ഡയില്‍ നിന്നുള്ള എം.എല്‍.എയുമാണ്.
നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 19ന് നടക്കാനിരിക്കെയാണ് എം.എല്‍.എമാരുടെ കൂറുമാറ്റം.

നേരത്തെ മാര്‍ച്ച്‌ 26ന് നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ബിജെപി തന്ത്രപരമായാണ് ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ സമീപിച്ചത്,ജൂണ്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം തങ്ങള്‍ക്ക് വിജയ സാധ്യത കുറഞ്ഞ മൂന്നാമത്തെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ നര്‍ഹരി അമീനെയാണ് സ്ഥാനാര്‍ഥിയാക്കിയത്.ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കിയതോടെ കോണ്‍ഗ്രസ്‌ അപകടം മണത്തു.

എന്നാല്‍ തങ്ങളുടെ എംഎല്‍എ മാരെ ഒപ്പം നിര്‍ത്തുന്നതിന് കോണ്‍ഗ്രസ്‌ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നാണ് ഈ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് മകാണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചത്. ഇതിനിടെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായും കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button