Latest NewsIndia

ന​വ​ജോ​ത് സിം​ഗ് സി​ദ്ദു ആം ആദ്മിയി​ലേ​ക്ക്; ഇപ്പോൾ പോകുന്നത് മൂന്നാമത്തെ പാർട്ടിയിലേക്ക്

അ​മ​രീ​ന്ദ​ര്‍ സിം​ഗ് സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന സി​ദ്ദു, പി​ന്നീ​ട് രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ദു ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​മെ​ന്ന് സൂ​ച​ന. പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി​ദ്ദു കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​എ​പി​യി​ല്‍ ചേ​രു​മെ​ന്നാ​ണു ദേശീയ മാധ്യമങ്ങളുടെ റി​പ്പോ​ര്‍​ട്ടു​ക​ള്‍.2017-ലാ​ണ് ബി​ജെ​പി വി​ട്ട് സി​ദ്ദു കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. അ​മ​രീ​ന്ദ​ര്‍ സിം​ഗ് സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന സി​ദ്ദു, പി​ന്നീ​ട് രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ആന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവം, രണ്ടുപേർ കസ്റ്റഡിയിൽ

അ​ഭ്യൂ​ഹ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സി​ദ്ദു​വി​നെ പാ​ര്‍​ട്ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മു​ന്‍ ക്രി​ക്ക​റ്റ് താ​രം കൂ​ടി​യാ​യ സി​ദ്ദു​വി​ന്‍റെ പാ​ര്‍​ട്ടി മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button