KeralaLatest News

ഒരു അതിഥി തൊഴിലാളിയും സംസ്ഥാനത്ത് പട്ടിണി കിടക്കുന്നില്ല; കേരളാ സര്‍ക്കാര്‍കോടതിയില്‍

ഭക്ഷണം, വെള്ളം, ടെലിവിഷന്‍ എന്നിവയും വിനോദത്തിനുള്ള സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിരുന്നു- സര്‍ക്കാര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: സംസ്‌ഥാനത്ത്‌ ഒരു അതിഥി തൊഴിലാളിപോലും പട്ടിണി കിടക്കുന്നില്ലെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു കോടതിയില്‍ സമര്‍പ്പിച്ച വസ്‌തുതാ റിപ്പോര്‍ട്ടിലാണ്‌ സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌. സംസ്‌ഥാനത്തൊട്ടാകെയുള്ള 21,556 ക്യാമ്പുകളില്‍ ഇവര്‍ക്ക്‌ അഭയം നല്‍കി. ഭക്ഷണം, വെള്ളം, ടെലിവിഷന്‍ എന്നിവയും വിനോദത്തിനുള്ള സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിരുന്നു- സര്‍ക്കാര്‍ അറിയിച്ചു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി തുടര്‍ക്കഥയാകുന്നു; ഒരു എംഎല്‍എ കൂടി രാജിവച്ചു

കോവിഡ്‌ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ജോലിയും വരുമാനവും നഷ്‌ടപ്പെട്ട തൊഴിലാളികളുടെ എണ്ണം(4,34,280) കൃത്യമായി തൊഴില്‍വകുപ്പ്‌ ശേഖരിച്ചു.ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്കു നല്‍കുന്ന സുരക്ഷയും ക്ഷേമ നടപടികളും ഏകോപിപ്പിക്കുന്നതിന്‌ പ്രണബ്‌ ജ്യോതിനാഥ്‌ ഐ.എ.എസിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു. തൊഴിലാളികള്‍ക്കായി പ്രത്യേക കോള്‍ സെന്ററുകള്‍ സജ്‌ജീകരിച്ചെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button