KeralaLatest NewsNews

കോടികളുടെ നഷ്ടം; ബാറുകളില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ ബെവ്‌കോ ഔട്ട് ലെറ്റുകൾ വിജനം;- ചെന്നിത്തല

ബാറുകളില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ ബവ്റിജസ് ഔട്ട് ലെറ്റുകൾ വിജനമായി കിടക്കുകയാണ്

തിരുവനന്തപുരം: ബെവ്‌ ക്യൂ ആപ്പ് പുറത്തിറക്കിയതോടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ആപ്പ് ബവ്റിജസ് കോര്‍പറേഷനെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു. ബാറുകളില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ ബവ്റിജസ് ഔട്ട്ലറ്റുകള്‍ വിജനമായി കിടക്കുകയാണ്. സ്വന്തക്കാരെ സഹായിക്കാന്‍ വേണ്ടി തയാറാക്കിയ ആപ്പ് പിന്‍വലിച്ച് എക്സൈസ് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായതോടെ കോർപ്പറേഷന് നഷ്ടംകൂടി. ശനിയാഴ്ച കോർപ്പറേഷന്റെ മിക്ക ഷോപ്പുകളിലും ടോക്കൺ കുറവായിരുന്നു. ഇതോടെ കച്ചവടം ഇടിഞ്ഞു. ഉച്ചവരെ 100-120 ടോക്കണുകളാണ് നൽകിയത്.

ALSO READ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികൾ എന്നു തുറക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ

പിൻകോഡ് അടിസ്ഥാനമാക്കി ബുക്കിങ് വീതം വച്ചപ്പോൾ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾക്ക് ബുക്കിങ് വീണ്ടും കുറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആപ്പ് നിർമിച്ചവരോട് തകരാർ പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഷോപ്പുകളിൽ നൽകിയ ടോക്കണുകളിൽ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരം കൂപ്പണുകളുമായി വരുന്നവർക്ക് മദ്യം നൽകാൻ കോർപ്പറേഷൻ അധികൃതർ നിർദേശം നൽകി. അതേസമയം, മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button