KeralaNews

ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മാറ്റി ഹോട്ടലുടമകള്‍

 

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാകുന്നതിനാല്‍ ജൂണ്‍ എട്ട് മുതല്‍  ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മാറ്റി ഹോട്ടലുടമകള്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹോട്ടലുടമകള്‍. കൊവിഡ് വ്യാപന സമയത്ത് ഹോട്ടലുകള്‍ തുറന്നാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. എന്നാല്‍ പാഴ്സല്‍ വിതരണം തുടരും.

Read Also : സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതില്‍ വര്‍ധിക്കാന്‍ സാധ്യത : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം : ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശം

ഹോട്ടലുകള്‍ കൂടി തുറന്നാല്‍ രോഗവ്യാപനം കൂടുതലാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഏതൊക്കെ സ്ഥലങ്ങളില്‍ എങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കണമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറ ന്റ് അസോസിയേഷന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യൂണിറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷമാകും കോഴിക്കോട് ജില്ലയില്‍ എന്നുമുതല്‍ ഹോട്ടലുകള്‍ തുറക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. അതേസമയം ജൂലായ് 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറ ന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button