Latest NewsNewsIndia

മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് അടച്ച് ഇവരെ ക്വാറന്റീനിലാക്കി. ഇതിനുപുറമെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലെ 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ കോടതി നടപടികള്‍ വീണ്ടും ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലേക്ക് പോകുന്ന അവസ്ഥയെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറന്നിട്ടില്ല. എന്നാല്‍ റെസ്റ്റൊറന്റുകളില്‍ ആളുകള്‍ ഭക്ഷണം ഇരുന്ന്‌ കഴിക്കുന്ന സാഹചര്യമുണ്ട്. തമിഴ്നാട്ടിൽ 31,667 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്നാട്ടിൽ 269 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗ വ്യാപനം എറ്റവും രൂക്ഷം ചെന്നൈ നഗരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button