Latest NewsIndiaNews

യുപിഎ ഭരണകാലത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണി ചൈനയെ ഭയന്നു : അന്നത്തെ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാതെ എയര്‍ബേസ് തുറന്നു : രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത് മുന്‍ എയര്‍ മാര്‍ഷല്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയ സംഭവം വീണ്ടും തുടര്‍ക്കഥയാകുന്നു. ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നില്‍ യുപിഎ ഭരണകാലത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണെന്ന് മുന്‍ എയര്‍മാര്‍ഷലിന്റെ വെളിപ്പെടുത്തലാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.
നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 2008ല്‍ യുപിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയെ പോലും അറിയിക്കാതെ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഒരു എയല്‍സ്ട്രിപ് വീണ്ടും തുറന്നതിനെ കുറിച്ച് മുന്‍ എയര്‍മാര്‍ഷല്‍ പ്രണാബ് കുമാര്‍ ബാര്‍ബോറ വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also : അതിര്‍ത്തി തർക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ലഡാക്കിലെ ദൗലത്ത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ് ആണ് അന്നത്തെ യുപിഎ സര്‍ക്കാറിനെയോ, അന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയെയോ പോലും അറിയിക്കാതെ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ തുറന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് അന്നത്തെ വലിയ വീഴ്ചയയെ കുറിച്ച് ബാര്‍ബോറ വെളിപ്പെടുത്തിയത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനു വേണ്ടിയാണ് ഈ എയര്‍സ്ട്രിപ് നിര്‍മിച്ചത്. 1965നു ശേഷം പിന്നെ ഇത് ഉപയോഗിച്ചിട്ടായിരുന്നു.

പ്രതിരോധപരമായി ഏറെ നിര്‍ണായകമാണ് ചൈനയുമായുള്ള അതിര്‍ത്തിക്ക് തൊട്ടടരുകിലുള്ള ദൗലത്ത് ബെഗ് ഓള്‍ഡി. ലോകത്തു തന്നെ ഏറ്റവും ഉയരത്തിലുള്ള (16,614) അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ട് കൂടിയാണ് ഇത്. 2008ല്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് ആയിരിക്കെയാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പോലും അറിയാതെ ഈ എയര്‍ബേസ് ബാര്‍ബോറ തുറന്നത്. ചുമതലയേറ്റ ശേഷം തന്റെ അധികാരപരിധിയിലുള്ള 60 എയര്‍ഫോഴ്സ് സ്റ്റേഷനുകളുടേയും അവസ്ഥ പരിശോധിച്ചിരുന്നു. ലഡാക്കില്‍ ഒരു എയര്‍ബേസ് സാധ്യത കൂടി തേടുന്നതിനിടെയാണ് ദൗലത്ത് ബെഗ് ഓള്‍ഡി ശ്രദ്ധയില്‍പ്പെട്ടത്. കാരക്കോണം പാസില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രമാണ് ദൂരം എന്നതും ഈ എയര്‍ബേസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

1965നു ശേഷം ആധുനിക സൗകര്യങ്ങളുള്ള വിമാനങ്ങള്‍ കുറവായതു മൂലമാണ് ഈ ബേസ് പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയുടെ പ്രതിരോധത്തിന് ഏറെ നിര്‍ണായകമായ ഈ ബേസ് തുറക്കാന്‍ അഞ്ചു തവണ എയര്‍ഫോഴ്സ് അനുമതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇനിയും ഇതിനായി ഒരു അപേക്ഷ നല്‍കിയിട്ടും കാര്യമില്ലെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ എയര്‍ബേസ് തുറക്കാന്‍ തീരുമാനിച്ചത്. അന്നത്തെ എയര്‍ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയേയും ചീഫ് ജനറല്‍ ദീപക് കപൂറിനേയും കണ്ട് വാക്കാന്‍ അനുമതി തേടിയാണ് താനടങ്ങുന്ന അഞ്ചംഗ സംഘം ആ എയര്‍ബേസ് തുറന്ന് വീണ്ടും സജീവമാക്കിയത്. പ്രതിരോധമന്ത്രി ഇത് അറിഞ്ഞിരുന്നില്ല.

തിരിച്ചെത്തിയ ശേഷമാണ് ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ അറിയിച്ചത്. ചൈന ഇക്കാര്യം ചോദിച്ചാല്‍ എന്തു മറുപടി നല്‍കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ഭൂകമ്പത്തിന്റെ ആശ്വാസപദ്ധതികള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സൈന്യത്തിന്റെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് ഒരു സൈനിക ഉദ്യോഗസ്ഥന്റെ കടയമാണെന്നായിരുന്നു എന്റെ മറുപടി. ചൈന സന്ദര്‍ശനത്തില്‍ ഒരു ചോദ്യവും ഈ വിഷയത്തില്‍ ഉയര്‍ന്നില്ലെന്നും ബാര്‍ബോറ. 2013 ല്‍ നാലു എന്‍ജിനകളുള്ള സൂപ്പര്‍ ഹെര്‍ക്കുലീസ് ദൗലത്ത് ബെഗ് ഓള്‍ഡിയില്‍ ഇറക്കി നമ്മള്‍ ചൈനയെ ഞെട്ടിച്ചു. ശേഷം ഇപ്പോള്‍ സ്ഥിരം വിമാനങ്ങള്‍ അവിടെ പരിശീലനം നടത്തുന്നുണ്ടെന്നും ബാര്‍ബോറ

shortlink

Related Articles

Post Your Comments

Related Articles


Back to top button