Latest NewsNews

കോവിഡ് ഭീതിക്കിടയിലും കാടിനെ സാക്ഷിയാക്കി അതിര്‍ത്തിയില്‍ വിവാഹം

മറയൂര്‍ : കോവിഡ് ഭീതിയിൽ അതിർത്തികളടച്ചതിനെതുടർന്ന് കാടിനെ സാക്ഷിയാക്കി വിവാഹം.  മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ശേഖര്‍-ശാന്ത ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെയും കോയമ്പത്തൂര്‍ ശരവണപ്പെട്ടിയില്‍ മൂര്‍ത്തി-ഭാഗ്യലക്ഷമി ദമ്പതികളുടെ മകന്‍ റോബിന്‍സണിന്റെയും കല്യാണമാണ്  ചിന്നാര്‍ അതിര്‍ത്തിയില്‍ നടന്നത്.

മാര്‍ച്ച് 22നാണ് ഇരുവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും അതിര്‍ത്തികളടച്ചതും കാരണം വിവാഹം മാറ്റിവെക്കുകയായിരുന്നു. എന്നാൽ രോഗഭീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഹൂര്‍ത്ത ദിവസമായ ഞായറാഴ്​ച തന്നെ വിവാഹം നടത്താൻ ഇരു
വീട്ടുകാരും തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെ അനുമതി തേടി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ചും ചിന്നാര്‍ എക്‌സൈസ് ചെക്‌പോസ്​റ്റി​ന്റെ പരിസരത്ത് റോഡില്‍വെച്ചാണ്​ കല്യാണം നടത്തിയത്​. നടുറോഡില്‍ പായ വിരിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വരന്റെ വീട്ടിൽ നിന്ന് പതിനഞ്ചോളം പേർ അതിർത്തിയിൽ വന്നിരുന്നെങ്കിലും വരൻ മാത്രമാണ് അതിർത്തി കടന്നെത്തിയത്.

മറയൂര്‍ സി.എച്ച്‌.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ്, മറയൂര്‍ പഞ്ചായത്ത് അംഗം ജോമോന്‍ തോമസ്, ചിന്നാര്‍ എക്‌സൈസ് ചെക്‌പോസ്​റ്റ്​ പ്രിവൻറിവ് ഓഫിസര്‍ സെബാസ്​റ്റ്യന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളംപേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button