KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി ഇനി മുതൽ മാധ്യമങ്ങളെ കാണുന്നത് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാത്രം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഇനി മുതൽ മാധ്യമങ്ങളെ കാണുന്നത് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ര്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാത്രം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു പ​റ​യാ​നാ​യി മാ​ധ്യ​മ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീരുമാനം. പ്ര​വാ​സി​ക​ളു​ടെ വ​ര​വ് കൂ​ടി​യ​തോ​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തും സം​സ്ഥാ​ന​ത്ത് കൂ​ടി വ​രി​ക​യാ​ണ്. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ചെ​യ്യാ​വു​ന്ന​തെ​ല്ലാം ഇ​തി​ന​കം ചെ​യ്തു​ക​ഴി​ഞ്ഞ​തും പു​തി​യ​താ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ മാ​ത്ര​മു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും പത്രസമ്മേളനം വേണ്ട എന്ന് വെക്കാൻ കാരണമായെന്നാണ് സൂചന. അതേസമയം പ​തി​വ് മ​ന്ത്രി​സ​ഭാ​യോ​ഗം ബുധനാഴ്ച ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​കു​ന്നേ​രം പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button