KeralaLatest NewsNews

നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും: വിയോഗവാർത്ത ആതിരയെ അറിയിക്കാനാകാതെ വീട്ടുകാർ

കോഴിക്കോട്: ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതേസമയം മൃതദേഹം നാട്ടിലെത്തുമ്പോള്‍ നിതിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഒരു നാട് മുഴുവൻ.

Read also: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി ആതിരയും നിതിനുമായിരുന്നു നിയമപോരാട്ടം നടത്തിയത്. അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭര്‍ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ തന്നെക്കാൾ അത്യാവശ്യമുള്ള മറ്റൊരാൾക്ക് ആ ടിക്കറ്റ് നൽകുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് വാക്ക് നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button