Latest NewsNewsGulfOman

ആശ്വാസ നടപടിയുമായി ഗൾഫ് രാജ്യം :  വിസ കാലാവധി നീട്ടി നൽകി

മസ്‌കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവർക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ഒമാൻ. ഇവരുടെ വിസ കാലാവധി ജൂണ്‍ 15 വരെ നീട്ടി നൽകി. വിസിറ്റ്, എക്‌സ്പ്രസ് വിസകള്‍ ജൂണ്‍ 15 വരെ സൗജന്യമായി പുതുക്കാനാകുമെന്നും, ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ച ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മാര്‍ച്ചില്‍ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ചവര്‍ പിഴ നൽകണം.

Also read : 82 വയസ്സുകാരിയായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി

ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ താമസ വിസക്കാരുടെ വിസ ഓണ്‍ലൈന്‍ വഴി പുതുക്കാനും അവസരമുണ്ട്. അതോടൊപ്പം താനെ അതോടൊപ്പം തന്നെ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസ ലഭിച്ചിട്ടും രാജ്യത്ത് വരാതിരുന്നവര്‍ക്ക് പുതിയ വിസ എടുക്കേണ്ടതായി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button