CricketLatest NewsNewsSports

ധോണിയല്ല, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ ഗാംഗുലിയാണെന്ന് അക്തര്‍ ; കാരണങ്ങള്‍ അക്കമിട്ട് നിരത്തി താരം

കറാച്ചി: ഐസിസിയുടെ കീഴിലിലുള്ള മൂന്നു കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ധോണിയും മികച്ച നായകനായിരുന്നെങ്കിലും ടീമിനെ കെട്ടിപ്പടുത്ത് വിജയം സമ്മാനിച്ച നായകന്‍ ഗാംഗുലിയാണെന്ന് അക്തര്‍ ഹലോ ലൈവില്‍ പങ്കെടുത്ത് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു പേരെ പറയാനുള്ളു. അത് സൗരവ് ഗാംഗുലിയുടേതാണ്. ലോകകപ്പിലല്ലാതെ ഇന്ത്യക്ക് പാക്കിസ്ഥാനെ ഒരു മത്സരത്തില്‍ തോല്‍പ്പിക്കാനാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അതിനു കാരണം 1999ലെ ഇന്ത്യന്‍ പരമ്പരയില്‍ ഡല്‍ഹി ഒഴികെ ചെന്നൈയിലും കൊല്‍ക്കത്തയിലും അതുപോലെ ഷാര്‍ജയിലും തങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുക്കിയിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നായകനായി ഗാംഗുലി എത്തിയതോടെ എല്ലാം മാറി മറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ ഗാംഗുലി നായകനായ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പരമ്പര കളിക്കാനെത്തിയപ്പോള്‍ ഈ ടീം പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അന്ന് ഇന്ത്യ ടെസ്റ്റില്‍ പാക്കിസ്ഥാനെ 2-1നും ഏകദിത്തില്‍ 3-2നുമാണ് തോല്‍പ്പിച്ചത്. ഇന്ത്യന്‍ ടീമിനെ അടിമുടി മാറ്റിമറിക്കാന്‍ ഗാംഗുലിക്കായിയഎന്നും അദ്ദേഹം പറയുന്നു. ഗാംഗുലിയുടെ ധീരതയും കഴിവുമാണ് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നും അക്തര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button