Latest NewsIndia

കോവിഡിൽ കാലിടറി മുംബൈ, ഐ.സി.യു. കിടക്കകള്‍ നിറയുന്നു, വെന്റിലേറ്റുകള്‍ക്കു ക്ഷാമം

വിദഗ്‌ധ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവും വെല്ലുവിളിയായി.

മുംബൈ: കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട്‌ അടുത്തതോടെ മഹാരാഷ്‌ട്രയിലെ ആരോഗ്യ വിഭാഗത്തിന്‌ അടിതെറ്റി. മുംബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും നിറഞ്ഞെന്നാണു റിപ്പോര്‍ട്ട്‌. വെന്റിലേറ്ററുകള്‍ക്കു ക്ഷാമം തുടങ്ങി. വിദഗ്‌ധ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവും വെല്ലുവിളിയായി.

കൂടാതെ മുംബൈയിലെ ആശുപത്രികളില്‍നിന്നു രോഗികളെ കാണാതാകുന്നതായി പരാതി. അതേ സമയം, ജൂണ്‍ രണ്ടിനു ജാല്‍ഗോണിലെ ആശുപത്രിയില്‍നിന്നു കാണാതായ കോവിഡ്‌ രോഗിയുടെ മൃതദേഹം ഇന്നലെ ഇതേ ആശുപത്രിയുടെ ശൗചാലയത്തില്‍ കണ്ടെത്തി.82 വയസുകാരിയായ അവരെ കോവിഡ്‌ വാര്‍ഡില്‍നിന്നാണു കാണാതായത്‌.

‘സ്ഥിരമായി അശ്‌ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും , നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ , നിയമ നടപടിക്കൊരുങ്ങുന്നു

മരണ നിരക്ക്‌ കൂടിയതോടെ സംസ്‌കരിക്കാന്‍ വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ മാറിപ്പോകുന്നതായും പരാതിയുണ്ട്‌. സംസ്‌ഥാനത്ത്‌ 94,041 പേര്‍ക്കാണു രോഗം ബാധിച്ചത്‌. ഇന്നലെ 149 പേര്‍ മരിച്ചു. ആകെ 3,438 പേരാണു മരിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button