KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : ഇതോടെ മരണം 18 ആയി : ജനങ്ങള്‍ ആശങ്കയില്‍

കണ്ണൂര്‍ ;സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്.

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ് 19 : കൂടുതല്‍ രോഗ ബാധിതര്‍ കോഴിക്കോട്

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 18 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button