KeralaLatest NewsNews

ജല അതോറിറ്റിക്ക് കോടികളുടെ ബാദ്ധ്യത; കൊച്ചി നഗരസഭയുടെ കീഴിലുള്ള പൊതു ടാപ്പുകള്‍ ഒഴി​വാക്കാന്‍ ആലോചന

തോപ്പുംപടി : മുന്‍വര്‍ഷങ്ങളി​ലെ കുടി​ശി​ക ഉള്‍പ്പടെ ജല അതോറിറ്റിക്ക് കോടികളുടെ ബാദ്ധ്യത വന്നതോടെ കൊച്ചി നഗരസഭയ്ക്ക് കീഴിലുള്ള പൊതു ടാപ്പുകള്‍ പൂര്‍ണമായും ഒഴി​വാക്കാന്‍ തീരുമാനം. 97 കോടി രൂപയുടെ ബിലാണ് പൊതുടാപ്പുകളില്‍ ജലം ഉപയോഗി​ച്ചതി​ന് കഴി​ഞ്ഞ ദി​വസം കൊച്ചി നഗരസഭക്ക് ജല അതോറി​റ്റി​ നല്‍കി​യി​രുന്നത്. തുക അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ പദ്ധതി വിഹിതത്തില്‍ നിന്ന് ഈടാക്കുമെന്നും ജല അതോറിറ്റി വ്യക്തമാക്കി​യി​ട്ടുണ്ട്.

നഗരപരിധിയില്‍ 5900 പൊതു ടാപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ടാപ്പ് ഒന്നിന് പ്രതിവര്‍ഷം 7900 രൂപയാണ് അതോറി​റ്റി​ ഈടാക്കുന്നത്. വര്‍ഷം 4.8 കോടി രൂപ നഗരസഭ ഇതിനായി നീക്കിവെക്കണം. പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതായി​ വ്യാപക പരാതി​യുണ്ട്. പശ്ചി​മ കൊച്ചിയില്‍ ടാപ്പുകളിലൂടെയുള്ള ജലവിതരണം നിശ്ചിത വേളകളില്‍ മാത്രമാണ്.

അതേസമയം പൊതുടാപ്പുകള്‍ ഒഴി​വാക്കുന്നതി​ന്റെ ഭാഗമായി​ വാട്ടര്‍ കണക്ഷന്‍ ഇല്ലാത്ത വീടുകള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് നഗരസഭ ബഡ്ജറ്റില്‍ തുക വകയിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേമകുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button