Latest NewsNewsIndia

കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ഹർജി നല്‍കിയ ആള്‍ക്ക് പിഴ വിധിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന ആവശ്യപ്പെട്ട് ഹർജി നല്‍കിയ ആള്‍ക്ക് പിഴ വിധിച്ച് സുപ്രീം കോടതി . ഉമേദ് സിംഗ് പി. ചാവ്ദ എന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് കോടതി പിഴ വിധിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്.

Also read : മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നത് ; ഡൽഹി സർക്കാരിനെതിരെ സുപ്രീം കോടതി

വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതിക ജ്ഞാനവും ഹരജിക്കാരനില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്തുകൊണ്ട് ഈ രണ്ടു ബ്രാന്‍ഡുകള്‍ തെരഞ്ഞെടുത്തു എന്ന് വ്യക്തമാക്കാനോ, ഇക്കാര്യം തെളിയിക്കുന്നതിനുള്ള വസ്തുതകൾ സമർപ്പിക്കുവാനോ ഉമേദിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകളില്ലാതെ ഹരജി സമര്‍പ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോടതിച്ചെലവിനായി 5 ലക്ഷം രൂപ ഒരുമാസത്തിനുള്ളില്‍ കെട്ടിവയ്ക്കാന്‍ കോടതി കർശന നിർദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button