Latest NewsIndia

ഡല്‍ഹിയില്‍ നാളെ ഉന്നതതല യോഗം; അമിത്ഷായുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തും

കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലഫ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി:  ഡല്‍ഹിയിലെ കൊറോണ വ്യാപനം ദിനം പ്രതി വര്‍ധിക്കുകയാണ്. സ്ഥിതി ഭയാനകമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ശരിവെയ്ക്കുന്നതാണ് ഡല്‍ഹിയില്‍ ഓരോ ദിവസും പുറത്ത് വരുന്ന കണക്കുകള്‍. 222 ഹോട്ട്‌സ്‌പോട്ടുകളാണ് ഡല്‍ഹിയിലുള്ളത്. ഈ സാഹചര്യത്തിൽ ഡല്‍ഹിയിലെ കൊറോണ പരിസ്ഥിതി വിലയിരുത്താന്‍ നാളെ ഉന്നതതല യോഗം ചേരും.

കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലഫ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.രോഗനിര്‍ണ്ണയ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും എഐസിഎംആര്‍ പറയുന്നതനുസരിച്ചേ മുന്നോട്ട് പോകാനാകൂയെന്നാണ് സര്‍ക്കാര്‍ നിലപാട്. രോഗബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ട ഡല്‍ഹിയില്‍ 21 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 12 ദിവസത്തിനുള്ളിലാണ്.

ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചേക്കും, അണ്ണാ ഡിഎംകെ എംഎല്‍എക്ക് കൊറോണ

സംസ്ഥാനത്ത് 44 ശതമാനമായിരുന്ന രോഗമുക്തി ഇപ്പോള്‍ 36 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതേസമയം മരണനിരക്കിൽ സർക്കാരും മുനിസിപ്പാലിറ്റിയും രണ്ടു തട്ടിലാണ്. 2000 ത്തിനു മേൽ മരണം സംഭവിച്ചതായി മുനിസിപ്പാലിറ്റി അവകാശപ്പെടുന്നു. ഇത് ശരിവെക്കുന്നതാണ് ശ്‌മശാനത്തിലെ കണക്കുകളും. എന്നാൽ കെജ്‌രിവാൾ സർക്കാർ അവകാശപ്പെടുന്നത് ആയിരത്തിൽ താഴെ മരണം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button