KeralaLatest NewsNews

ക്ഷേത്രങ്ങൾ അടച്ചിടേണ്ടി വന്നാൽ ജീവനക്കാരുടെ ശമ്പള വിതരവും നിർമാണ പ്രവർത്തനങ്ങളും മുടങ്ങും; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നെന്ന് റിപ്പോർട്ട്. ശബരിമലയിൽ ഭക്തരെ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോർഡ്. കൂടുതൽ ദിവസങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിടേണ്ടി വന്നാൽ ജീവനക്കാരുടെ ശമ്പള വിതരവും നിർമാണ പ്രവർത്തനങ്ങളും മുടങ്ങുമെന്ന് ബോർഡ് യോഗം വിലയിരുത്തി.

പിണറായി സർക്കാർ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭക്തരുടെ വികാരം മാനിക്കാതെ മുന്നോട്ടു പോയത് മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക നില പരുങ്ങലിലാണ്. എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് കോറോണയുടെ കടന്ന് വരവ്. മൂന്ന് മാസ കാലമായി ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ച് ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സായ ശബരിമലയിലും ചെട്ടികുളങ്ങരയിലും ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയാത്തത് മൂലം ദേവസ്വം ബോർഡ് സാമ്പത്തികമായി ആയി തകർന്നു .വിഷു പൂജകൾക്ക് നടതുറന്നു സമയത്തും ഭക്തരെ പ്രവേശിപ്പിക്കൻ കഴിഞ്ഞില്ല.

കൂടുതൽ ദിവസങ്ങൾ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാതെ ഇരുന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ബോഡി യോഗം വിലയിരുത്തിയത്. അടുത്തമാസം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും വഴിയില്ല. ഇതിനിടയിൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്ക് തിരിച്ചടി ലഭിച്ചതോടെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു. ദേവസ്വം ബോർഡിന്റെ മരാമത്ത് പണികൾ പല ക്ഷേത്രങ്ങളിലായി പുരോഗമിക്കുകയാണ്.

ALSO READ: സാമ്പത്തിക പ്രതിസന്ധി; ഖത്തറിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയേക്കും

അടുത്ത മണ്ഡലകാലത്തിന് മുൻപായി പ്രളയത്തിൽ തകർന്ന പമ്പയെ പുനരുദ്ധരിക്കണം. എന്നാൽ കരാറുകാർക്ക് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോർഡ്. അതിനാൽ തന്നെ പല പണികളും പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. കുടിശ്ശികയുള്ള തുക നൽകിയില്ലെങ്കിൽ പണികൾ പൂർണമായും നിർത്തിവെക്കാൻ ആണ് കരാറുകാരുടെ തീരുമാനം. സർക്കാരിന്റെ സാമ്പത്തിക സഹായത്തിലാണ് ഇനി ദേവസ്വം ബോർഡിന്റെ ഏക പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button