Latest NewsIndia

പരാമവധി പിഴ 10,000 രൂപയില്‍ നിന്ന് 500 രൂപയാക്കി, വൻ ഇളവുകൾ പ്രഖ്യാപിച്ച്‌ ജി.എസ്.ടി. കൗണ്‍സില്‍

അഞ്ചുകോടിരൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കൊറോണ കാരണം അനുവദിച്ചിരുന്ന ഇളവുകള്‍ സെപ്റ്റംബര്‍ വരെ നീട്ടി നല്‍കി.

ജി.എസ്.ടി. കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് പിഴയിലും പലിശയിലും ഇളവു പ്രഖ്യാപിച്ച്‌ ജി.എസ്.ടി. കൗണ്‍സില്‍. ലേറ്റ് ഫീ, പലിശ എന്നിവയിലാണ് ഇളവ്. ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങള്‍ക്ക് നല്‍കിയ ഇളവ് മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ റിട്ടേണുകള്‍ക്കും ലഭിക്കും. അഞ്ചുകോടിരൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കൊറോണ കാരണം അനുവദിച്ചിരുന്ന ഇളവുകള്‍ സെപ്റ്റംബര്‍ വരെ നീട്ടി നല്‍കി.

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, രണ്ട് ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു

നികുതി ബാധ്യത ഇല്ലാത്തവര്‍ ലേറ്റ് ഫീ നല്‍കേണ്ട. മറ്റുള്ളവര്‍ക്ക് നിലവിലുള്ള പരാമവധി ലേറ്റ് ഫീസ് 10,000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലായ് ഒന്നുമുതല്‍ ലഭിക്കും. സെപ്റ്റംബര്‍ 30-നകം കുടിശിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.2017 ജൂലായ് മുതല്‍ 2020 ജനുവരി വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് ഫീയില്‍ ഇളവുകള്‍ അനുവദിച്ച്‌ കുടിശ്ശിക മാപ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button