Latest NewsIndia

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, രണ്ട് ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം ഉണ്ടായത്.ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.വെളളിയാഴ്ച ഏറെ വൈകി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു. ഗുലാം ജില്ലയിലെ നിപോറയില്‍ തിരച്ചില്‍ നടക്കുന്നതായി കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു.

ജയിൽ ജീവനക്കാർക്ക് ഭീഷണി, അലനെയും താഹയെയും അതിസുരക്ഷാ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കും: ഋഷിരാജ് സിംഗ്

മരിച്ചവര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.കുല്‍ഗാമിലെ നിപോരയില്‍, സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകര സാന്നിധ്യം കണ്ടെത്തിയത്.ജമ്മു കശ്മീരില്‍ ഈയാഴ്ച നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്.കഴിഞ്ഞ ഏതാനും ദിവസമായി പലയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഇരുപതില്‍ താഴെയുള്ള ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button