Latest NewsIndiaInternational

‘ഇന്ത്യയോട് താരതമ്യം പോലും ചെയ്യരുത്’ ഭയാനകമായ ഭരണ സംവിധാനമാണ് ചൈനയില്‍, ഇന്ത്യയെപ്പോലെ സുതാര്യമായ സമീപനമല്ലെന്ന് രാഹുൽ ഗാന്ധിയോട് അമേരിക്കന്‍ നയതന്ത്രജ്ഞന്‍

കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രണ വിധേയമാക്കിയെന്ന ചൈനയുടെ വാദവും അദ്ദേഹം തള്ളി.

ചൈനയിലേത് ഭയാനകമായ ഭരണ സംവിധാനമാണ്, ഇന്ത്യയെപ്പോലെ സുതാര്യതയോ തുറന്ന സമീപനമോ ചൈനയ്ക്കില്ലെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍.അമേരിക്കയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ നിക്കോളാസ് ബേണ്‍സ് ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രണ വിധേയമാക്കിയെന്ന ചൈനയുടെ വാദവും അദ്ദേഹം തള്ളി. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന രാഹുല്‍ ഗാന്ധിയോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

G20 ഉച്ചകോടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് അമേരിക്കയുടെയും ഇന്ത്യയുടെയും നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളെ അടക്കി ഭരിക്കുന്ന ഭയാനകമായ ആധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ കോവിഡ് നിയന്ത്രണം അത്ര എളുപ്പമാവില്ലെന്ന് ബേണ്‍സ് വ്യക്തമാക്കി. സുതാര്യമല്ലാത്ത തുറന്നൊരു സമീപനമില്ലാത്ത ഭരണ സംവിധാനമാണ് ചൈനയില്‍ നിലനില്‍ക്കുന്നത്, ഹോങ്കോങ്ങില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാനിയമങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഉദാഹരണമാണെന്നാണ് ബേണ്‍സ് തുറന്നടിച്ചു.

അഞ്ചു സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നിറയുമെന്നു മുന്നറിയിപ്പ് , ഐ.സി.യു. കിട്ടില്ല

സാമ്പത്തികപരമായും, രാഷ്ട്രീയപരമായും ചൈന അമേരിക്കയ്ക്കൊപ്പം എത്തില്ലെങ്കിലും അസാധാരണ ശക്തിയുള്ള രാജ്യമാണ് ചൈനയെന്നും അമേരിക്കയേയും ഇന്ത്യയേയും പോലുള്ള സുതാര്യമായ ജനാധിപത്യ ഭരണം ചൈനയില്‍ ഇല്ലാത്തതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ന്യൂനതയെന്നും നിക്കോളാസ് ബേണ്‍സ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button