Latest NewsIndia

അഞ്ചു സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നിറയുമെന്നു മുന്നറിയിപ്പ് , ഐ.സി.യു. കിട്ടില്ല

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോകുകയാണെന്നും ഈ മാസം അവസാനമാകുമ്പോഴേക്കും ആശുപത്രികള്‍ നിറയുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ആശുപത്രികളില്‍ ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ലാതാകുമെന്നും കോവിഡ്‌ ചികിത്സ പാളുമെന്നും കാബിനറ്റ്‌ സെക്രട്ടറി രാജീവ്‌ ഗൗബ ചീഫ്‌ സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണു പറഞ്ഞത്‌.

ആശുപത്രികളില്‍ കിടക്കകള്‍ തികയില്ലെന്നും തീവ്രപരിചരണ വിഭാഗത്തില്‍(ഐ.സി.യു) ഇടമോ വെന്റിലേറ്ററിന്റെ സഹായമോ കിട്ടാതാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ രോഗം ബാധിച്ച മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നിലവില്‍ ഐ.സി.യു. കിടക്കകള്‍ക്കു ക്ഷാമം നേരിടുകയാണ്.

പരാമവധി പിഴ 10,000 രൂപയില്‍ നിന്ന് 500 രൂപയാക്കി, വൻ ഇളവുകൾ പ്രഖ്യാപിച്ച്‌ ജി.എസ്.ടി. കൗണ്‍സില്‍

തമിഴ്‌നാട്ടില്‍ ജൂലൈ ഒന്‍പതോടെ കിടക്കകളും ബെഡുകളും നിറയുമെന്നാണ് സംസ്ഥാനത്തിന്റെ നിഗമനം.ഏറ്റവുമധികം രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ജൂണ്‍ 8 മുതല്‍ തന്നെ ഐസിയു കിടക്കകളില്‍ ക്ഷാമമുണ്ട്. തമിഴ്നാട്ടില്‍ ജൂലൈ ഒന്‍പതോടെ നിലവിലുള്ള കിടക്കള്‍ തീര്‍ന്നേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button