Latest NewsNewsInternational

കോവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മരണത്തിന് കീഴടങ്ങിയ ഡോക്ടർ ലി വെൻലിയാങ്ങിന് ആൺകുഞ്ഞ് പിറന്നു: ലിയുടെ അവസാനസമ്മാനമെന്ന് വിങ്ങലോടെ ഭാര്യ

ബെയ്ജിങ്: കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകി വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ഡോക്ടർ ലി വെൻലിയാങ്ങിന് ആൺകുഞ്ഞു പിറന്നു. ‘ലിയുടെ അവസാനസമ്മാനം’ എന്ന അടിക്കുറിപ്പോടെ ഭാര്യ ഫു സുവേജി തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ഭർത്താവിന്റെ മരണത്തോടെ ശാരീരികമായും മാനസികമായും താൻ തളർന്നുപോയിരുന്നെന്നും സ്നേഹനിധിയായ ഭർത്താവും ഉത്തരവാദിത്വമുള്ള ഡോക്ടറുമായിരുന്നു അദ്ദേഹമെന്നും ഫു പറയുകയുണ്ടായി.

Read also: സമൂഹ വ്യാപനം? ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ

പുതിയതരം കൊറോണവൈറസാകാം മരണകാരിയായ രോഗത്തിന് പിന്നിലെന്ന ലിയുടെ മുന്നറിയിപ്പ് അവഗണിച്ച ഭരണകൂടം തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴാണ് താൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ലീ ലോകത്തെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button